ക്രി​മി​ന​ൽ കേ​സു​ക​ൾ മ​റ​ച്ചു​വ​ച്ചു; ഫ​ഡ്നാ​വി​സി​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്
Thursday, December 13, 2018 2:17 PM IST
ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രാ​യ ക്രി​മി​ന​ൽ കേ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ മ​റ​ച്ചു​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. ഫ​ഡ്നാ​വി​സി​ന്‍റെ നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.

അ​ഭി​ഭാ​ഷ​ക​നാ​യ സ​തീ​ഷ് ഉ​ക്കെ​യാ​ണ് ഫ​ഡ്നാ​വി​സി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​നി​ക്കെ​തി​രാ​യ ത​ട്ടി​പ്പ്, മാ​ന​ന​ഷ്ട കേ​സു​ക​ൾ 2014-ൽ ​സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഫ​ഡ്നാ​വി​സ് മ​റ​ച്ചു​വ​ച്ചെ​ന്നു ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

നാ​ഗ്പു​ർ സൗ​ത്ത് വെ​സ്റ്റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ഫ​ഡ്നാ​വി​സ് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ഹാ​രാ​ഷ്ട്ര​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത് മു​ഖ്യ​മ​ന്ത്രി എ​ന്ന നേ​ട്ടം ഫ​ഡ്നാ​വി​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.