ആ ​കാ​മി​യോ റോ​ൾ പോ​ലെ ഒ​രു വെ​ടി​യു​ണ്ട​യി​ൽ ഒ​ടു​ങ്ങി; ദാ​രു​ണം ഈ ​അ​ന്ത്യം
Thursday, December 13, 2018 3:08 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും വി​ഘ​ട​ന​വാ​ദ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ഹൈ​ദ​റി​ൽ ചെ​റി​യ വേ​ഷം അ​വ​ത​രി​പ്പി​ച്ച കൗ​മാ​ര​ക്കാ​ര​ൻ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റാ​യ സാ​ഖി​ബ് ബി​ലാ​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഹാ​ജി​ൻ ബ​ന്ദി​പോ​റ സ്വ​ദേ​ശി​യാ​യ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കൊ​പ്പം ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ സാ​ഖി​ബി​നെ കാ​ണാ​താ​യി​രു​ന്നു. ഈ ​മാ​സം ഒ​ന്പ​തി​ന് ശ്രീ​ന​ഗ​ർ പ്രാ​ന്ത​ത്തി​ലെ മു​ജ്ഗു​ണ്ടി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​രു​വ​രും കൊ​ല്ല​പ്പെ​ട്ടു. ല​ഷ്ക​ർ ഇ ​ത്വ​യ്ബ ഭീ​ക​ര​നെ​യും സൈ​ന്യം ഇ​വ​ർ​ക്കൊ​പ്പം വ​ധി​ച്ചു.

ഓ​ഗ​സ്റ്റി​ൽ നാ​ടു​വി​ട്ട ഉ​ട​ൻ ഇ​രു​വ​രും ഭീ​ക​ര​ർ​ക്കൊ​പ്പം ചേ​ർ​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​തേ​സ​മ​യം, പ​ത്താം ക്ലാ​സി​ൽ ഡി​സ്റ്റിം​ഗ്ഷ​ൻ മാ​ർ​ക്കോ​ടെ​യാ​ണ് സാ​ഖി​ബ് പാ​സാ​യ​തെ​ന്നും എ​ന്തി​നാ​ണ് കു​ട്ടി തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. കു​ട്ടി​ക​ളെ വ​ധി​ച്ച​തി​നെ​തി​രേ മേ​ഖ​ല​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് സാ​ഖി​ബ് ഷാ​ഹി​ദ് ക​പൂ​ർ നാ​യ​ക​നാ​യ വി​ശാ​ൽ ഭ​ര​ദ്വാ​ജ് ചി​ത്രം ഹൈ​ദ​റി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.