അ​നു​ഭ​വ​സ​ന്പ​ത്തി​ന് രാ​ഹു​ലി​ന്‍റെ വോ​ട്ട്; രാ​ജ​സ്ഥാ​നി​ൽ ഗെ​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി
Thursday, December 13, 2018 3:23 PM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന നേ​താ​വ് അ​ശോ​ക് ഗെ​ലോ​ട്ട് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കും. കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​ൻ​ഡി​ടി​വി​യാ​ണു വ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ഗെ​ലോ​ട്ട്, സ​ച്ചി​ൻ പൈ​ല​റ്റ് എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും.

മു​ഖ്യ​മ​ന്ത്രി പോ​രാ​ട്ട​ത്തി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച സ​ച്ചി​ൻ പൈ​ല​റ്റി​നെ​യാ​ണ് ആ​ദ്യം രാ​ഹു​ൽ ഗാ​ന്ധി ക​ണ്ട​ത്. ഈ ​യോ​ഗ​ത്തി​ൽ​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യെ​ന്നാ​ണു സൂ​ച​ന. ഇ​തി​നു​ശേ​ഷ​മാ​ണ് 67-കാ​ര​ൻ അ​ശോ​ക് ഗെ​ലോ​ട്ടി​നെ രാ​ഹു​ൽ ക​ണ്ട​ത്. ഇ​തി​നു​പി​ന്നാ​ലെ ഗെ​ലോ​ട്ട് ജ​യ്പൂ​രി​ലേ​ക്കു മ​ട​ങ്ങി. റി​പ്പോ​ർ​ട്ടു​ക​ൾ സ​ത്യ​മാ​യാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് ഗെ​ലോ​ട്ടി​ന്‍റെ മൂ​ന്നാം അ​വ​സ​ര​മാ​കും ഇ​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ അ​നു​ഭ​വ സ​ന്പ​ത്തു​ള്ള ത​നി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വേ​ണ​മെ​ന്ന വാ​ദ​മാ​ണ് ഗെ​ലോ​ട്ട് രാ​ഹു​ലി​നു മു​ന്നി​ൽ ഉ​ന്ന​യി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സി​നെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് പ​ദ​വി​യെ​ന്ന് സ​ച്ചി​നും വാ​ദി​ച്ചു.

രാ​ഹു​ലി​ന് ഇ​ഷ്ട​പ്പെ​ട്ട നേ​താ​വാ​ണ് സ​ച്ചി​നെ​ങ്കി​ലും ഗെ​ലോ​ട്ടി​നെ ത​ള്ളി​ക്ക​ള​യാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യി​ല്ല. ഒ​റ്റ​യ്ക്കു ഭ​രി​ക്കാ​ൻ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത രാ​ജ​സ്ഥാ​നി​ൽ ജ​യി​ച്ചു​ക​യ​റി​യ സ്വ​ത​ന്ത്ര എം​എ​ൽ​എ​മാ​ർ ഗെ​ലോ​ട്ടി​നൊ​പ്പ​മാ​ണ് എ​ന്ന​തും രാ​ഹു​ലി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു. അ​തേ​സ​മ​യം, ഗെ​ലോ​ട്ടി​നു മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ൽ​കി സ​ച്ചി​നെ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്നു വാ​ദി​ക്കു​ന്ന നേ​താ​ക്ക​ളും കോ​ണ്‍​ഗ്ര​സി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.