ഓൺലൈൻ ടാക്സി പണിമുടക്ക് തീർക്കാൻ വെള്ളിയാഴ്ച വീണ്ടും ചർച്ച
Thursday, December 13, 2018 3:37 PM IST
കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് അ​ന​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി സം​സ്ഥാ​ന ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വെള്ളിയാഴ്ച വീണ്ടും ച​ർ​ച്ച. രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലാ​കും ച​ർ​ച്ച ന​ട​ക്കു​ക.

ഇ​തി​നി​ടെ, ബുധനാഴ്ച സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​തമ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെള്ളിയാഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ മ​ന്ത്രി​യു​ടെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ഓ​ണ്‍​ലൈ​ൻ ക​ന്പ​നി​ക​ൾ​ക്കെ​തി​രേ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഏ​ക​ദേ​ശം 5,000 ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ പ​ണി​മു​ട​ക്കി​യതിനാൽ ദി​ന​വും ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ കടുത്ത യാത്രാ ക്ലേശമാണ് അനുഭവിക്കുന്നത്.

ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന അ​മി​ത​മാ​യ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കു​ക, മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​കാ​തെ ഡ്രൈ​വ​ർ​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത് ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, അ​ഗ്രി​ഗേ​റ്റ​ർ പോ​ളി​സി​ക്ക് വി​രു​ദ്ധ​മാ​യി സ്വ​ന്ത​മാ​യി വാ​ഹ​നം ഇ​റ​ക്കി​യ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു സ​മ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.