ബിജെപി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തിയയാൾ മരിച്ചു
Thursday, December 13, 2018 5:11 PM IST
തിരുവനന്തപുരം: സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ മധ്യവയസ്കൻ മരിച്ചു. പേ​രൂ​ർ​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ (49) ആണ് മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ബേ​ണ്‍ ഐ​സി​യു​വിൽ ചികിത്സയിലായിരുന്നു വൈകിട്ട് നാലോടെയാണ് മരണം സംഭവിച്ചത്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഇയാൾ ബിജെപിയും സ​മ​ര​പ​ന്ത​ലി​ന് എ​തി​ർ​വ​ശ​ത്തെ ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ദേ​ഹ​ത്ത് പെ​ട്രൊ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം സ​മ​ര​പ​ന്ത​ലി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​പ​ന്ത​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ത​ട​ഞ്ഞ​തി​നാ​ൽ വ​ൻ ​ദു​ര​ന്തം ഒ​ഴി​വാ​യി.

ശ​ബ​രി​മ​ല​യി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ണ്ടാ​ണ് ഇ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ളും ബി​ജെ​പി നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശ​ര​ണം വി​ളി​ച്ചുകൊ​ണ്ടാ​ണ് ദേ​ഹ​ത്ത് തീ ​കൊ​ളു​ത്തി​യ ശേ​ഷം സ​മ​ര​പ​ന്ത​ലി​ലേ​ക്ക് ഇയാൾ ഓ​ടി​യെ​ത്തി​യ​തെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.