അ​ജ​യ​ൻ; ഒ​റ്റ സി​നി​മ​യു​ടെ നി​ല​യ്ക്കാ​ത്ത പ്ര​ദ​ർ​ശ​നം
Thursday, December 13, 2018 5:36 PM IST
കോ​ട്ട‍​യം: ഒ​റ്റ സി​നി​മ​കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ഇ​ടം സൃ​ഷ്ടി​ച്ച ച​ല​ച്ചി​ത്ര​കാ​ര​നാ​യി​രു​ന്നു അ​ജ​യ​ൻ. മ​ല​യാ​ള നാ​ട​ക​വേ​ദി​യു​ടെ വി​പ്ല​വ നാ​ട​ക​ക്കാ​ര​നാ​യ തോ​പ്പി​ൽ ഭാ​സി​യു​ടെ മ​ക​ൻ ആ ​ഒ​റ്റ സി​നി​മ​യി​ലൂ​ടെ വാ​രി​ക്കൂ​ട്ടി​യ​ത് വി​ര​ൽ എ​ണ്ണ​ത്തി​ൽ അ​ധി​കം ദേ​ശീ​യ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ. എ​ന്നാ​ൽ ആ ​സി​നി​മ​യ്ക്ക​പ്പു​റം അ​ദ്ദേ​ഹ​ത്തി​നു മു​ന്നോ​ട്ടു​പോ​കാ​നാ​യി​ല്ല. മ​ല​യാ​ളം ക​ണ്ട വി​ഖ്യാ​ത സി​നി​മ "പെ​രു​ന്ത​ച്ച​ന്‍റെ' സം​വി​ധാ​യ​ക​ൻ എ​ന്ന​തു ത​ന്നെ​യാ​യി​രു​ന്നു അ​ജ​യ​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ മേ​ൽ​വി​ലാ​സ​വും.

പൈ​ല​റ്റാ​കാ​ന്‍ കൊ​തി​ച്ച അ​ജ​യ​ൻ പ​ക്ഷെ പി​താ​വി​ന്‍റെ വ​ഴി​യേ​ത​ന്നെ ക​ലാ​രം​ഗ​ത്ത് എ​ത്തി​ച്ചേ​ർ​ന്നു. മ​ദി​രാ​ശി അ​ഡ​യാ​ര്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നും സി​നി​മാ​ട്ടോ​ഗ്രാ​ഫി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ മി​ടു​ക്ക​ൻ പ​ക്ഷെ തെ​ര​ഞ്ഞെ​ടു​ത്ത​ത് സം​വി​ധാ​യ​ക​ന്‍റെ തൊ​പ്പി​യാ​ണ്. സ​ഹ​സം​വി​ധാ​യ​ക​നാ​യാ​ണ് അ​ജ​യ​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള്ള എ​ൻ​ട്രി.

സം​വി​ധാ​യ​ക കു​ല​പ​തി​ക​ളാ​യ ഭ​ര​ത​ന്‍റെ​യും പ​ത്മ​രാ​ജ​ന്‍റെ​യും സ​ഹാ​യി​യാ​യി​ട്ടാ​ണ് തു​ട​ക്കം. ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ തി​രി​ക്ക​ഥ ഒ​രു​ക്കി​യ​ത് സാ​ക്ഷാ​ൽ എം.​ടി വാ​സു​ദേ​വ​ൻ നാ​യ​രും. എം.​ടി​യു​ടെ മാ​ണി​ക്യ​ക്ക​ല്ല് എ​ന്ന ബാ​ല​സാ​ഹി​ത്യ​കൃ​തി സി​നി​മ​യാ​ക്കാ​നാ​യി​രു​ന്നു അ​ജ‍​യ​ൻ ആ​ദ്യം ശ്ര​മി​ച്ച​ത്. ഇ​ക്കാ​ര്യം എം.​ടി​യെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ആ ​പ്രോ​ജ​ക്ട് ന​ട​ന്നി​ല്ല. പി​ന്നീ​ടാ​ണ് ച​രി​ത്ര​മാ​യി മാ​റി​യ ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പി​റ​വി. പെ​രു​ന്ത​ച്ച​ന്‍റെ ക​ഥ സി​നി​മ​യാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി വീ​ണ്ടും അ​ജ​യ​ൻ എം.​ടി​യെ ക​ണ്ടു. നോ​ക്കാ​മെ​ന്ന് എം.​ടി പ​റ​ഞ്ഞെ​ങ്കി​ലും അ​ദ്ദേ​ഹം അ​തി​നു​ള്ള ക​ട​ലാ​സു​പ​ണി​ക​ൾ ഉ​ട​ൻ ത​ന്നെ തു​ട​ങ്ങി.

മം​ഗ​ലാ​പു​ര​ത്തെ കു​ന്ദാ​പു​രം ഗ്രാ​മ​ത്തി​ല്‍ നാ​ലു​മാ​സം താ​മ​സി​ച്ചാ​ണ് എം.​ടി തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പെ​രു​ന്ത​ച്ച​നെ അ​ന​ശ്വ​ര​നാ​ക്കി​യ ന​ട​ൻ തി​ല​ക​നെ സി​നി​മ​യി​ലേ​ക്ക് നി​ർ​ദേ​ശി​ച്ച​തും എം.​ടി ത​ന്നെ​യാ​യി​രു​ന്നു. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ മാ​റ്റി​വ​ച്ചാ​ണ് തി​ല​ക​ൻ സി​നി​മ​യു​മാ​യി സ​ഹ​ക​രി​ച്ച​ത്. അ​തി​നു​ള്ള പ്ര​തി​ഫ​ലം ആ ​ക​ഥാ​പാ​ത്രം ത​ന്നെ തി​ല​ക​നു സ​മ്മാ​നി​ച്ചു.

തി​ല​ക​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡ് ആ​ദ്യ​മാ​യി ഈ ​ചി​ത്ര​ത്തി​ലൂ​ടെ ല​ഭി​ച്ചു. അ​ജ​യ​നാ​വ​ട്ടെ ഏ​റ്റ​വും മി​ക​ച്ച പു​തു​മു​ഖ സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര​വും ചി​ത്ര​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്തു. ജ​ന​പ്രീ​തി​യും ക​ലാ​മേ​ന്മ​യു​മു​ള്ള ചി​ത്രം, മി​ക​ച്ച തി​ര​ക്ക​ഥ, മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം, മി​ക​ച്ച ക​ലാ​സം​വി​ധാ​നം എ​ന്നി​ങ്ങ​നെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഈ ​ചി​ത്രം വാ​രി​ക്കൂ​ട്ടി.

പെ​രു​ന്ത​ച്ച​ൻ സൂ​പ്പ​ർ ഹി​റ്റാ​യി നി​റ​ഞ്ഞോ​ടു​മ്പോ​ൾ മാ​ണി​ക്യ​ക്ക​ല്ല് അ​ഭ്ര​പാ​ളി​യി​ൽ പ​ക​ർ​ത്താ​ൻ അ​ജ​യ​ൻ വീ​ണ്ടും ശ്ര​മം ആ​രം​ഭി​ച്ചു. നി​ര​വ​ധി യാ​ത്ര​ക​ളും പ​ഠ​ന​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. ചി​ല കു​ട്ടി അ​ഭി​നേ​താ​ക്ക​ളെ​യും അ​ദ്ദേ​ഹം കാ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ത​ന്നെ ആ ​ചി​ത്രം മു​ട​ങ്ങി.

പി​ന്നീ​ട് ഒ​രി​ക്ക​ലും അ​ജ​യ​ന് മ​റ്റൊ​രു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​കാ​നു​ള്ള ഭാ​ഗ്യം കൈ​വ​ന്നി​ല്ല. സി​നി​മ മേ​ഖ​ല​യി​ലെ ത​മ്പു​രാ​ക്ക​ൻ​മാ​ർ ത​ന്നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ജ​യ​ൻ മ​ര​ണം​വ​രെ വി​ശ്വ​സി​ച്ചു. "ഞാ​നൊ​രു സി​നി​മ​യേ ചെ​യ്തി​ട്ടു​ള്ളൂ. അ​ത് ന​ല്ല സി​നി​മ​യാ​യി​രു​ന്നു. അ​തി​ലെ​നി​ക്ക​ഭി​മാ​ന​മു​ണ്ട്'- അ​ജ​യ​ൻ മു​മ്പ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. അ​തെ അ​തു ന​ല്ല സി​നി​മ മാ​ത്ര​മാ​യി​രു​ന്നി​ല്ല, മ​ല​യാ​ള സി​നി​മ​യു​ടെ കാ​ഴ്ചാ​നു​ഭ​വ​ങ്ങ​ളെ​യും അ​സ്വാ​ദ​ന​ത്തെ​യും ത​കി​ടം​മ​റി​ച്ച എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.