വേ​ണു​ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ര​ണം; വെ​ള്ളി​യാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ൽ
Thursday, December 13, 2018 5:57 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വെ​ള്ളി​യാ​ഴ്ച ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​നു മു​ന്നി​ൽ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ വേ​ണു​ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പേ​രൂ​ർ​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ (49) സ്വ​യം തീ​കൊ​ളു​ത്തി മ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. 95 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​യാ​ൾ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബേ​ണ്‍ ഐ​സി യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ഇ​യാ​ൾ ബി​ജെ​പി​യും സ​മ​ര​പ​ന്ത​ലി​ന് എ​തി​ർ​വ​ശ​ത്തെ ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ദേ​ഹ​ത്ത് പെ​ട്രൊ​ളൊ ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം സ​മ​ര​പ​ന്ത​ലി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​പ​ന്ത​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ത​ട ഞ്ഞ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ശ​ബ​രി​മ​ല​യി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​യാ​ൾ‌ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.