മ​ര​ണ​മാ​സ് മ​ര​ണം..! ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​ക്ക് ര​ജ​ത ച​കോ​രം
Thursday, December 13, 2018 6:30 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ര​ണ​ത്തെ മി​ഴി​വു​ള്ള ദൃ​ശ്യാ​നു​ഭ​വ​മാ​ക്കി​മാ​റ്റി​യ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​ക്ക് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ളി​യി​ലും അം​ഗീ​കാ​രം. ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു പി​ന്നാ​ലെ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി 23-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ളി​യി​ലും മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഈ ​മ യൗ ​എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ര​ജ​ത ച​കോ​രം ലി​ജോ നേ​ടി​യ​പ്പോ​ൾ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ ച​കോ​രം റൂ​ഹൊ​ല്ല ഹെ​ജാ​സി‍​യു​ടെ ഡാ​ർ​ക് റൂം ​എ​ന്ന സി​നി​മ​യ്ക്കാ​യി​രു​ന്നു. മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യി അ​നാ​മി​ക അ​ക്സ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ ചി​ത്രം സൈ​ല​ൻ​സ് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം നേ​ടി. സക്കറിയയുടെ ‘സുഡാനി ഫ്രം നെെജീരിയ’യാണ് മികച്ച മലയാളം സിനിമ.

ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലും ലി​ജോ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.