കസേ​ര​ക​ളി തെ​രു​വി​ൽ; മു​ഖ്യ​മ​ന്ത്രി​മാ​രെ പ്ര​ഖ്യാ​പി​ക്കാ​നാ​വാ​തെ രാ​ഹു​ൽ
Thursday, December 13, 2018 7:13 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ കോ​ട്ട​ക​ൾ ത​ക​ർ​ത്ത് വി​ജ​യം പി​ടി​ച്ചെ​ടു​ത്ത ശേ​ഷം മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യ്ക്കാ​യി കോ​ൺ​ഗ്ര​സി​ൽ അ​ടി​തു​ട​ങ്ങി. മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലു​മാ​ണ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി പൊ​രി​ഞ്ഞ​പോ​ര് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ടി തെ​രു​വി​ലേ​ക്കും വ്യാ​പി​ച്ച​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ നി​റ​മ​ങ്ങു​മെ​ന്ന പേ​ടി​യി​ലാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം. മ​ധ്യ​പ്ര​ദേ​ശി​ൽ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ക​മ​ൽ​നാ​ഥു​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യ്ക്കാ​യി മു​ന്നി​ലു​ള്ള​ത്. രാ​ജ​സ്ഥാ​നി​ൽ സ​ച്ചി​ൻ പൈ​ല​റ്റും അ​ശോ​ക് ഗെ​ലോ​ട്ടും മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യ്ക്കാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ച്ചി​ൻ പൈ​ല​റ്റ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ടി​രു​ന്നു. ഗ​ലോ​ട്ടി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ന്ന​തി​ലെ ത​ന്‍റെ വി​യോ​ജി​പ്പ് അ​ദ്ദേ​ഹം രാ​ഹു​ലി​നെ അ​റി​യി​ച്ചു. ഗ​ലോ​ട്ടും ക​മ​ൽ​നാ​ഥും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും രാ​ഹു​ലി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ച​ർ​ച്ച​യി​ൽ രാ​ഹു​ലി​നൊ​പ്പം സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക വാ​ദ്ര​യും പ​ങ്കെ​ടു​ത്തു. രാ​വി​ലെ രാ​ഹു​ൽ ഗാ​ന്ധി ഗ​ലോ​ട്ടി​നെ​യും സ​ച്ചി​ൻ പൈ​ല​റ്റി​നെ​യും പ്ര​ത്യേ​കം ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. ര​ണ്ടു നേ​താ​ക്ക​ളു​മാ​യി 15 മി​നി​റ്റോ​ളം രാ​ഹു​ൽ സം​സാ​രി​ച്ചു. എ.​കെ.​ആ​ന്‍റ​ണി​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. എ​ന്നാ​ൽ പു​റ​ത്തേ​യ്ക്കി​റ​ങ്ങി​വ​ന്ന നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

ഇ​തി​നി​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ ത​ർ​ക്കം തെ​രു​വി​ലേ​ക്കി​റ​ങ്ങി. ഭോ​പ്പാ​ലി​ൽ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ബാ​ന​റു​ക​ൾ സ്ഥാ​പി​ച്ച് അ​ണി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി. ക​മ​ൽ​നാ​ഥി​ന്‍റെ അ​ണി​ക​ളും പ്ര​ക​ട​ന​മാ​യി തെ​രു​വി​ലെ​ത്തി. രാ​ജ​സ്ഥാ​നി​ൽ ദേ​ശീ​യ​പാ​ത​ക​ൾ ഉ​പ​രോ​ധി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. റോ​ഡ് ഉ​പ​രോ​ധി​ച്ച അ​ണി​ക​ളോ​ട് ശാ​ന്ത​മാ​യി​രി​ക്കാ​ൻ സ​ച്ചി​ൻ പൈ​ല​റ്റ് അ​ഭ്യ​ർ​ഥി​ച്ചു. അ​ശോ​ക് ഗ​ലോ​ട്ടി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി രാ​ഹു​ൽ ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് പൈ​ല​റ്റി​ന്‍റെ അ​ണി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും എ​ടു​ക്കു​ന്ന ഏ​തു​തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ് അ​റി​യി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ൽ ക​മ​ൽ​നാ​ഥ് മു​ഖ്യ​മ​ന്ത്രി​യാ​വു​മെ​ന്നാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ ഭൂ​രി​ഭാ​ഗം എം​എ​ൽ​എ​മാ​രും ക​മ​ൽ​നാ​ഥി​നൊ​പ്പ​മാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്നു​ത​ന്നെ​യു​ണ്ടാ​യേ​ക്കും. ഛത്തീ​സ്ഗ​ഡി​ൽ ഭൂ​പേ​ഷ് ബാ​ഗ​ൽ, സിം​ഗ്ദേ​വ്, സാ​ഹു, ച​ന്ദ്ര​ദാ​സ് മ​ഹ​ന്ദ് എ​ന്നി​വ​രെ​യാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.