റ​ഫാ​ലി​ൽ വെ​ള്ളി​യാ​ഴ്ച വി​ധി ദി​നം
Thursday, December 13, 2018 8:12 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ല്‍ ഇ​ട​പാ​ടി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച സു​പ്രീം കോ​ട​തി വി​ധി പ​റ​യും. ക​രാ​റി​ലെ സ​ർ​ക്കാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ലാ​യി​രു​ന്നോ​യെ​ന്നും കോ​ട​തി തീ​രു​മാ​നം പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​ആ​യി​രി​ക്കും വി​ധി പ​റ​യു​ക. കേ​സി​ൽ ന​വം​ബ​ർ 14 ന് ​ആ​യി​രു​ന്നു അ​വ​സാ​ന വാ​ദം കേ​ട്ട​ത്.

സു​പ്രീം​കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​രു​ണ്‍ ഷൂ​റി, യ​ശ്വ​ന്ത് സി​ന്‍​ഹ എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളും രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ വി​മാ​ന​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ വി​ല​യും സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ളും കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്. പി​ന്നീ​ട് മു​ദ്ര​വ​ച്ച ക​വ​റി വി​വ​ര​ങ്ങ​ൾ കൈ​മാ​റി. വ്യോ​മ​സേ​ന​യു​ടെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​ട​തി വി​സ്ത​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.