ജീ​വി​തം മ​ടു​ത്തി​ട്ടാ​ണ്..; ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി "ബ​ലി​ദാ​നി​'യു​ടെ മ​ര​ണ​മൊ​ഴി
Thursday, December 13, 2018 8:29 PM IST
തി​രു​വ​ന​ന്ത​പു​രം: അ​യ്യ​പ്പ ഭ​ക്ത​ൻ ജീ​വ​നൊ​ടു​ക്കി​യൊ​ന്നാ​രോ​പി​ച്ച് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യി വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ മ​ര​ണ​മൊ​ഴി പു​റ​ത്ത്. ജീ​വി​തം തു​ട​രാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു മു​ന്‍​പ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​യാ​ണ് ഇ​ത്. അ​തേ​സ​മ​യം, ശ​ബ​രി​മ​ല പ്ര​ശ്ന​മോ പ്ര​തി​ഷേ​ധ​മോ മൊ​ഴി​യി​ല്‍ പ​റ​യു​ന്നി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

നേ​ര​ത്തെ അ​യ്യ​പ്പ ഭ​ക്ത​ന്‍റെ മൃ​ത​ദേ​ഹം ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ബി​ജെ​പി ഹ​ർ​ത്താ​ൽ‌ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ അ​യ്യ​പ്പ ഭ​ക്ത​ൻ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഹ​ർ‌​ത്താ​ൽ. എ​ന്നാ​ൽ ഇ​യാ​ൾ‌ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി.

മ​ണ്ഡ​ല കാ​ലം തു​ട​ങ്ങി​യ​തി​ന് ശേ​ഷം സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ ഹ​ർ​ത്താ​ലാ​ണ് അ​ടു​ത്ത ദി​വ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ​യാ​യി​രു​ന്നു നേ​ര​ത്തെ ന​ട​ത്തി​യ സം​സ്ഥാ​ന വ്യാ​പ​ക ഹ​ർ​ത്താ​ൽ. പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ലും ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി-​യു​വ​മോ​ർ​ച്ച മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ​യും കൂ​ട്ടി വെ​ള്ളി​യാ​ഴ്ച​ത്തേ​ത് നാ​ലാ​മ​ത്തെ​താ​ണ്.

സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പേ​രൂ​ർ​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ (49) സ്വ​യം തീ​കൊ​ളു​ത്തി മ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. 95 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​യാ​ൾ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ഇ​യാ​ൾ ബി​ജെ​പി​യുടെ സ​മ​ര​പ​ന്ത​ലി​ന് എ​തി​ർ​വ​ശ​ത്തെ ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ദേ​ഹ​ത്ത് പെ​ട്രൊ​ളൊ ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം സ​മ​ര​പ​ന്ത​ലി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല വി​ഷ‍​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വേ ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബി​ജെ​പി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.