ഹോ​ക്കി ലോ​ക​ക​പ്പ്: ഡ​ച്ച് ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ ത​ക​ർ​ന്നു
Thursday, December 13, 2018 9:28 PM IST
ഭു​വ​നേ​ശ്വ​ർ: ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ മോ​ഹ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ക​രു​ത്ത​രാ​യ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ളി​യു​ടെ 12 ാം മി​നി​റ്റി​ൽ ആ​കാ​ശ്ദീ​പി​ലൂ​ടെ ഇ​ന്ത്യ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും ഡ​ച്ചു​കാ​ർ ര​ണ്ടു ഗോ​ൾ തി​രി​ച്ച​ടി​ച്ചു ജ​യം പി​ടി​ച്ചെ​ടു​ത്തു.

ആ​ദ്യ ക്വാ​ർ​ട്ട​ർ അ​വ​സാ​നി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് തി​യ​റി ബ്രി​ങ്ക്മാ​നി​ലൂ​ടെയാണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ​മ​നി​ല പി​ടി​ച്ചത്. 50 ാം മി​നി​റ്റി​ൽ മി​ൻ​ക് വാ​ൻ വീ​ർ​ഡെ​ൻ പി.​ആ​ർ ശ്രീ​ജേ​ഷി​നെ കീ​ഴ്പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ മോ​ഹ​ങ്ങ​ൾ ത​ല്ലി​ക്കെ​ടു​ത്തുകയും ചെയ്തു.

ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ഇ​ന്ത്യ​ക്ക് ഡ​ച്ച് ടീ​മി​നെ തോ​ല്‍​പ്പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന മോ​ശം റി​ക്കാ​ർ​ഡ് ഇ​തോ​ടെ ഇ​ന്ത്യ​യെ പി​ന്തു​ട​രും. മു​ൻ​പ് ആ​റു ത​വ​ണ ഏ​റ്റു​മു​ട്ടി യ​പ്പോ​ള്‍ അ​ഞ്ചെ​ണ്ണ​ത്തി​ലും നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നാ​യി​രു​ന്നു ജ​യം. ഒ​രെ​ണ്ണം സ​മ​നി​ല​യു​മാ​യി. ലോ​ക റാ​ങ്കിം​ഗി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് നാ​ലാ​മ​തും ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന ത്തു​മാ​ണ്. ഈ ​വ​ര്‍​ഷ​മാ​ദ്യം ഇ​രു​ടീ​മും ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ 1-1ന് ​സ​മ​നി​ല​യാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.