ആപ്പിലാക്കുന്ന ആപ്പുകൾ..! പ​ണം ത​ട്ടു​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ പി​ന്‍​വ​ലി​ച്ചു
Thursday, December 13, 2018 9:43 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ പ​ണം ത​ട്ടി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് യു​പി​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നാ​ഷ​ണ​ല്‍ പേ​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും, റി​സ​ര്‍​വ്ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും, എ​സ്ബി​ഐ​യും ചേ​ര്‍​ന്ന് പി​ന്‍ വ​ലി​ച്ചു. കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍​ഡോ​മി​ന്‍റെ ഇ​ട​പ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

വ്യാ​ജ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് ത​ട്ടി​പ്പു​കാ​ർ അ​യ​ക്കു​ന്ന മെ​സേ​ജു​ക​ള്‍ മ​റ്റൊ​രു ന​മ്പ​രി​ലേ​ക്ക് അ​യ​ക്കു​വാ​നാ​യി നി​ര്‍​ദേ​ശി​ക്കു​ക​യും തു​ട​ര്‍​ന്ന് ക​സ്റ്റ​മ​റു​ടെ ഫോ​ണി​ല്‍ ല​ഭി​ക്കു​ന്ന ഒ​ടി​പി​യു​ടെ​യും കാ​ര്‍​ഡി​ന്‍റേ​യും വി​വ​ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി വ​ന്നി​രു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ നി​ന്നും 12 ല​ക്ഷ​ത്തോ​ളം രൂ​പ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്തി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തോ​ളം പ​രാ​തി​ക​ളാ​ണ് സൈ​ബ​ര്‍ ഡോ​മി​നു ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ത്തി​ല്‍ ര​ണ്ടു ബാ​ങ്കു​ക​ളു​ടെ മൊ​ബൈ​ല്‍ ആ​പ്ലേ​ക്കേ​ഷ​നു​ക​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്നു സൈ​ബ​ര്‍ ഡോം ​ക​ണ്ടെ​ത്തി. ഇ​തോ​ടെ ഈ ​ആ​പ്പു​ക​ൾ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നു സൈ​ബ​ര്‍ ഡോം ​ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റു ബാ​ങ്കു​ക​ളു​ടെ മൊ​ബൈ​ല്‍ ആ​പ്പു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും സൈ​ബ​ര്‍ ഡോം ​നി​ർ​ദേ​ശം ന​ൽ​കി. ഇ​തേ തു​ട​ര്‍​ന്നാ​ണ് ര​ണ്ട് യു​പി​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ പി​ന്‍​വ​ലി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.