വി​മാ​ന​ക​ന്പ​നി​ക​ളി​ൽ ജോ​ലി​ക്ക് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്: മൂ​ന്ന് ഡ​ൽ​ഹി​ക്കാ​ർ പി​ടി​യി​ൽ
Thursday, December 13, 2018 9:51 PM IST
തൃ​ശൂ​ർ: പ്ര​മു​ഖ വി​മാ​ന​ക​ന്പ​നി​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​ല മു​ബാ​റ​ക്പൂ​ർ സ്വ​ദേ​ശി അ​ജ​യ് (28), ഈ​സ്റ്റ് ഡ​ൽ​ഹി ആ​സാ​ദ് ന​ഗ​ർ അ​നീ​ഷ് കു​മാ​ർ (42), പീ​താം​പു​ര സ്വ​ദേ​ശി പ്ര​ശാ​ന്ത് സേ​ത്തി (38) എ​ന്നി​വ​രെ​യാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി അ​റ​സ്റ്റു ചെ​യ്ത​ത്.

ജെ​റ്റ് എ​യ​ർ​വെ​യ്സ്, സ്പൈ​സ് എ​യ​ർ​വെ​യ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. കാ​ബി​ൻ​ക്രൂ, ഗ്രൗ​ണ്ട് ഓ​ഫീ​സ​ർ, ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ​ർ മു​ത​ലാ​യ ത​സ്തി​ക​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഓ​ണ്‍​ലൈ​ൻ ജോ​ബ് സൈ​റ്റാ​യ ക്വി​ക്ക​ർ ഇ​ന്ത്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.

ഏ​വി​യേ​ഷ​ൻ ക​ന്പ​നി​ക​ളു​ടെ വ്യാ​ജ​ലെ​റ്റ​ർ പാ​ഡു​ക​ൾ, ലോ​ഗോ സ​ഹി​തം ഉ​ണ്ടാ​ക്കി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു സം​ശ​യം തോ​ന്നാ​നി​ട​യാ​ക്കാ​തെ മെ​യി​ലി​ലൂ​ടെ ക​ത്തി​ട​പാ​ടു​ക​ൾ ന​ട​ത്തി​യാ​ണു ത​ട്ടി​പ്പ്. ര​ജി​സ്ട്രേ​ഷ​നാ​യി ചെ​റി​യ തു​ക ആ​ദ്യം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാ​നാ​വ​ശ്യ​പ്പെ​ടും. തു​ട​ർ​ന്നു ക​ന്പ​നി​ക​ളി​ൽ​നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ, ടെ​ലി​ഫോ​ണ്‍ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ ന​ട​ത്തും. ത​ട്ടി​പ്പു​സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സ് ജോ​ലി​ക്കാ​രാ​യ യു​വ​തി​ക​ളാ​ണ് ഇ​തെ​ല്ലാം ചെ​യ്തി​രു​ന്ന​ത്.

പി​ന്നീ​ട് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ വി​ളി​ച്ചു നി​യ​മ​ന​മാ​യെ​ന്ന് അ​റി​യി​ക്കും. വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു ജോ​ലി​ക്കാ​യി ത​വ​ണ​ക​ളാ​യി വ​ലി​യ തു​ക​ക​ൾ നി​ർ​ബ​ന്ധി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ട​പ്പി​ക്കും. ട്രെ​യി​നിം​ഗ് ഫീ​സ്, യൂ​ണി​ഫോം ഫീ​സ്, ഹോ​സ്റ്റ​ൽ ഫീ​സ് മു​ത​ലാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കൂ​ടു​ത​ൽ തു​ക ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ്. വീ​ണ്ടും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വ​ട​ക്കാ​ഞ്ചേ​രി കു​ന്പ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ ജീ​ന പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ജീ​ന​യി​ൽ​നി​ന്ന് 44,000 രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.