ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശം; പി​ഴ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
Thursday, December 13, 2018 10:01 PM IST
കൊ​ച്ചി: സു​പ്രീം കോ​ട​തി പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തെ​ത്തു​ട​ർ​ന്നു ഹ​ർ​ജി​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പി​ഴ ചു​മ​ത്തു​മെ​ന്നു ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള സ്വ​ദേ​ശി​ക​ളാ​യ ഹ​രി​ശ​ങ്ക​ർ, ഡോ. ​പ്രി​യ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് യു​വ​തീ പ്ര​വേ​ശ​ന​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സു​പ്രീം കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​തു തീ​ർ​പ്പാ​കും വ​രെ ശ​ബ​രി​മ​ല​യി​ൽ പ​ത്തി​നും 50 നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തു ത​ട​യ​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഇ​ത്ത​രം ഹ​ർ​ജി​ക​ളി​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സു​പ്രീം കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യ​ശേ​ഷം വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നു ചോ​ദി​ച്ച കോ​ട​തി ശ​ബ​രി​മ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു കോ​ട​തി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ണ സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​രെ പോ​ലീ​സ് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നു മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ന്നു ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചെ​ങ്കി​ലും ദി​ന​പ​ത്ര​ങ്ങ​ൾ ത​ങ്ങ​ൾ​ക്കു മു​ന്നി​ലു​മെ​ത്തു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.