കൂ​ട്ടി​യും​കി​ഴി​ച്ചും രാ​ഹു​ൽ; ഛത്തീ​സ്ഗ​ഡി​ലെ മു​ഖ്യ​മ​ന്ത്രി വെ​ള്ളി​യാ​ഴ്ച
Thursday, December 13, 2018 10:36 PM IST
ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ മു​ഖ്യ​മ​ന്ത്രി​യെ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ല്ലി​കാ​ർ​ജ്ജു​ൻ ഗാ​ർ​ഖെ. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഗാ​ർ​ഖെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ഛത്തീ​സ്ഗ​ഡി​ലെ ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച ഗാ​ർ​ഖെ പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലെ തീ​രു​മാ​നം വൈ​കി​യ​തി​നാ​ലാ​ണ് ഛത്തീ​സ്ഗ​ഡി​ലെ മു​ഖ്യ​മ​ന്ത്രി നി​ർ​ണ യ​ത്തെ ബാ​ധി​ച്ച​ത്. സം​സ്ഥാ​ന പി​സി​സി അ​ധ്യ​ക്ഷ​ൻ ഭൂ​പേ​ഷ് ബാ​ഗ​ൽ, സിം​ഗ്ദേ​വ് സാ​ഹു, ച​ന്ദ്ര​ദാ​സ് മ​ഹ​ന്ദ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഭൂ​പേ​ഷ് ബാ​ഗ​ലും ച​ന്ദ്ര​ദാ​സ് മ​ഹ​ന്ദും വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.