ക​മ​ൽ​നാ​ഥ് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി; വെള്ളിയാഴ്ച സ​ത്യ​പ്ര​തി​ജ്ഞ ഉണ്ടായേക്കും
Thursday, December 13, 2018 11:24 PM IST
ന്യൂ​ഡ​ൽ​ഹി: ദി​വ​സ​ങ്ങ​ൾ നീ​ണ്ട മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ൾ​ക്കും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ മു​തി​ർ​ന്ന നേ​താ​വും സം​സ്ഥാ​ന പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​നാ​ഥി​നെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. വെള്ളിയാ​ഴ്ച ക​മ​ൽ​നാ​ഥ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തേ​ക്കും.

വ്യാ​ഴാ​ഴ്ച രാ​ത്രി ഭോ​പ്പാ​ലി​ലെ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ക​മ​ൽ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സി​ന്ധ്യ​ക്കു ന​ൽ​കു​മെ​ന്നു അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യ്ക്കു വേ​ണ്ടി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ക​മ​ൽ​നാ​ഥി​നൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്ക് ഡ​ൽ​ഹി​യി​ൽ ചു​മ​ത​ല ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്താ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ ക​മ​ൽ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നു നി​യ​മ സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ ഭൂ​രി​ഭാ​ഗം എം​എ​ൽ​എ​മാ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ തീ​രു​മാ​നം ഡ​ൽ​ഹി​ക്കു വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ​ത്തി​യ നേ​താ​ക്ക​ളു​മാ​യി ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​നു ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​മാ​യി പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തി. ഇ ​തി​നു പി​ന്നാ​ലെ രാ​ഹു​ൽ, സോ​ണി​യ​യു​മാ​യും പ്രി​യ​ങ്ക​യു​മാ​യും പ്ര​ത്യേ​കം ച​ർ​ച്ച​യും ന​ട​ത്തി. തീ​രു​മാ​നം വൈ​കി​യ​തോ​ടെ ഭോ​പ്പാ​ലി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്നു എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​വും നീ​ണ്ടു​പോ​യി. രാ​ത്രി​യോ​ടെ ക​മ​ൽ​നാ​ഥും സി​ന്ധ്യ​യും മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം യോ​ഗം ന​ട​ത്തി തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.