മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു; ലോ​ക​ത്ത് ത​ട​വി​ലാ​ക്ക​പ്പെ​ട്ട​ത് 251 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ
Friday, December 14, 2018 2:29 AM IST
ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ത​ട​വി​ലാ​ക്ക​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന. ഈ ​വ​ർ​ഷം ഡി​സം​ബ​ർ ഒ​ന്നു​വ​രെ 251 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്ഷേ​മ​ത്തി​നും സ്വാ​ത​ന്ത്ര്യ​ത്തി​നു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ക​മ്മി​റ്റി ടു ​പ്രൊ​ട്ട​ക്ട് ജേ​ണ​ലി​സ്റ്റാ​ണ്(​സി​പി​ജെ) വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഏ​റ്റ​വും കു​റ​വ് തു​ർ​ക്കി​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സ​ർ‌​ക്കാ​ർ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് തു​ര്‍​ക്കി​യി​ല്‍ 68 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഈ​ജി​പ്തി​ൽ 25 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ത​ട​വി​ലാ​ക്ക​പ്പെ​ട്ടു. ഇ​തൊ​രു പു​തി​യ പ്ര​വ​ണ​ത​യാ​യി മാ​റി​യെ​ന്ന് സി​പി​ജെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ എ​ലേ​ന ബെ​യ്സ​ർ പ​റ​ഞ്ഞു.

വ്യാ​ജ വ​ർ​ത്ത ന​ല്കി​യെ​ന്ന​ പേരിൽ​ ത​ട​വി​ലാ​ക്ക​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണ​വും കൂ​ടി​യ​താ​യി ക​ണ്ടെ​ത്തി. ഈ ​വ​ർ​ഷം 28 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് വ്യാ​ജ വാ​ർ​ത്ത ന​ൽ​കി​യെ​ന്ന പേ​രി​ൽ ത​ട​വി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 21 പേ​രും 2016 ഒ​മ്പ​തു പേ​രു​മാ​ണ് ഇ​ക്കാ​ര​ണ​ത്താ​ൽ അ​റ​സ്റ്റി​ലാ​യ​തെ​ന്നും സി​പി​ജെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ല​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നേ​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​റു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ വ​ർ​ത്ത ന​ൽ​കു​ന്ന​താ​യാ​ണ് ട്രം​പി​ന്‍റെ ആ​രോ​പ​ണം. "വ്യാ​ജ​വാ​ർ​ത്ത" എ​ന്ന പ്ര​യോ​ഗം ഫി​ലി​പ്പീ​ൻ​സ്, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളും സ്ഥി​ര​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സൗ​ദി ജേ​ര്‍​ണ​ലി​സ്റ്റ് ജ​മാ​ല്‍ ഖ​ഷോ​ഗി, മ്യാ​ന്‍​മാ​റി​ല്‍ ജ​യി​ലി​ലു​ള്ള റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട​ര്‍​മാ​രാ​യ വാ ​ലോ​ണും, ക്യോ ​സൂ ഊ​വും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ ടൈം ​മാ​ഗ​സി​ന്‍ പേ​ഴ്‌​സ​ണ്‍ ഓ​ഫ് ദ ​ഇ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ആ​ഴ്ച​യാ​ണ് സി​പി​ജെ​യു​ടെ റി​പ്പോ​ർ​ട്ടും പു​റ​ത്തു​വി​ടു​ന്ന​ത്. ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും ഉ​പ​ദ്ര​വ​ങ്ങ​ൾ ഏ​ല്ക്കു​ക​യും ചെ​യ്ത ജേ​ര്‍​ണ​ലി​സ്റ്റു​ക​ള്‍​ക്കു​ള്ള ആ​ദ​ര​വാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ടൈം ​മാ​ഗ​സി​ന്‍റെ ബ​ഹു​മ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.