വിദ്യാർഥി പ്രക്ഷോഭം: ഘാന സര്‍വകലാശാലയിലെ ഗാന്ധി പ്രതിമ നീക്കി
Friday, December 14, 2018 3:56 AM IST
അക്ര: ഘാന സർവകലാശാല കാന്പസിൽ സ്‌ഥാപിച്ചിരുന്ന ഇന്ത്യൻ രാഷ്ര്‌ടപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ പ്രക്ഷോഭത്തെ തുടർന്ന് നീക്കി. ഗാന്ധി വംശീയ വാദിയാണെന്ന് ആരോപിച്ച് ഒരു സംഘം വിദ്യാർഥികളും അധ്യാപകരും രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.

ആഫ്രിക്കൻ ദേശീയ നേതാക്കളുടെ പ്രതിമകളാണ് കാമ്പസിൽ വയ്ക്കേണ്ടതെന്നും ആഫ്രിക്കക്കാരെ കാഫിറുകൾ എന്നു വിശേഷിപ്പിച്ച ഗാന്ധിയുടെ പ്രതിമ മാറ്റണമെന്നും സർവകലാശാല അധ്യാപകരും വിദ്യാർഥികളും വാദിച്ചു. ഇതേത്തുടർന്ന് വൻ ഒപ്പുശേഖരണവും സാമൂഹ്യമാധ്യമങ്ങളിൽ കാമ്പയിനിംഗും നടന്നിരുന്നു.

2016 ജൂണിൽ ഘാന സന്ദർശനത്തിനിടെ രാഷ്ര്‌ടപതിയായിരുന്ന പ്രണാബ് മുഖർജിയാണ് പ്രതിമ അനാവരണം ചെയ്തത്. നേരത്തെ 2013ൽ ഗാന്ധിക്കെതിരെ ആഫ്രിക്കന്‍ തലസ്ഥാനമായ ജൊഹന്നാസ്ബര്‍ഗില്‍ സമാന പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.