സ്ട്രാസ്ബർഗ് ക്രിസ്മസ് ചന്തയിലെ വെടിവയ്പ്: അക്രമിയെ വധിച്ചു
Friday, December 14, 2018 4:20 AM IST
പാരീസ്: ഫ്രാൻസിലെ ലോക പ്രശസ്തമായ സ്ട്രാസ്ബർഗ് ക്രിസ്മസ് ചന്തയിൽ വെടിവയ്പ് നടത്തിയ അക്രമിയെ പോലീസ് വധിച്ചു. രണ്ടു ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്ര​​​ദേ​​​ശ​​​വാ​​​സികൂടിയായ ഷെ​​​രി​​​ഫ് ചെ​​​ക്കാ​​​ട്ടി(29)​​​നെയാണ് പോലീസ് വധിച്ചത്.

അക്രമിക്ക് ഇ​​സ്‌​​ലാ​​മി​​സ്റ്റ് തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചിരിക്കുന്നത്. ഭീകരാക്രമണമെന്ന​​​ നി​​​ല​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. സംഭവശേഷം ടാ​​ക്സിയിൽ ര​​ക്ഷ​​പ്പെ​​ടാൻ ശ്രമിച്ച അക്രമിക്ക് പോ​​ലീ​​സി​​ന്‍റെ വെ​​ടി​​യേ​​ൽക്കുകയും ചെയ്തിരുന്നു.

അ​​ക്ര​​മി​​യു​​ടെ ഫോ​​ട്ടോ ഫ്ര​​ഞ്ച് മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സ്ട്രാസ്ബർഗ് ക്രിസ്മസ് ചന്തയിൽ വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.