ഒ​ടി​യ​നോ​ട് ഒ​ടി​വി​ദ്യ വേ​ണ്ട...! ബി​ജെ​പി ഹ​ർ​ത്താ​ലി​നെ​തി​രേ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്
Friday, December 14, 2018 5:06 AM IST
കോട്ടയം: രണ്ടു വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാലിന്‍റെ ഒടിയൻ വെള്ളിയാഴ്ച റിലീസ് ആകുകയാണ്. ഇതിനിടെയാണ് ആരാധകരുടെ നെഞ്ചിലേക്ക് വെള്ളിടി പോലെ ബിജെപി ഹർത്താലിന്‍റെ വാർത്തയെത്തിയത്. ഇതോടെ ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജിൽ ബിജെപിക്കെതിരേ കമന്‍റുകളുമായി ലാൽ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.



റിലീസിന് എന്തെങ്കിലും മാറ്റം വന്നാല്‍ അടങ്ങിയിരിക്കില്ല എന്ന് തുടങ്ങിയ കമന്‍റുകളാണ് ആരാധകർ കുറിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്.


അതേസമയം, ഹർത്താലാണെങ്കിലും റിലീസിനു മാറ്റമില്ലെന്നു ഒടിയന്‍റെ ഒഫീഷൽ ഫേസ്ബുക്ക് പേജിലൂടെ അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. മുൻപു നിശ്ചയിച്ചിരുന്നതുപോലെ തന്നെ വെള്ളിയാഴ്ച പുലർച്ചെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.