പെ​ൻ​ഷ​ൻ മു​ട​ങ്ങാ​തി​രി​ക്കാ​ൻ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ഫ്ളാറ്റിനുള്ളിൽ സൂ​ക്ഷി​ച്ച് മ​ക​ൻ
Friday, December 14, 2018 6:32 AM IST
മാ​ഡ്രി​ഡ്: അ​മ്മ​യു​ടെ പെ​ൻ​ഷ​ൻ തു​ക ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ മൃ​ത​ദേ​ഹം ഫ്ളാറ്റിനുള്ളിൽ സൂ​ക്ഷി​ച്ച് മ​ക​ൻ. സ്പെ​യി​നി​ലെ മാ​ഡ്രി​ഡ് ന​ഗ​ര​ത്തി​ലെ ഫ്ളാ​റ്റി​നു​ള്ളി​ലാ​ണ് 92 വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ഒ​രു വ​ർ​ഷ​മാ​യി സൂ​ക്ഷി​ച്ച​ത്.

അ​മ്മ മ​രി​ച്ച​വി​വ​രം പു​റ​ത്ത​റി​ഞ്ഞാ​ൽ പെ​ൻ​ഷ​നും അ​വ​സാ​നി​ക്കും. ഇ​ത് കാ​ര​ണ​മാ​ണ് അ​മ്മ​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ത​ന്നെ സൂ​ക്ഷി​ക്കാ​ൻ മ​ക​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫ്ളാ​റ്റി​ൽ​നി​ന്ന് മ​ണം പു​റ​ത്തേ​ക്കു വ​ന്ന​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സംഭവത്തിൽ 62 വ​യ​സു​കാ​ര​നാ​യ മ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ളോ, ഒ​രു​പ​ക്ഷേ ഒ​രു വ​ർ​ഷ​ത്തോ​ള​മോ ആ​യി​ക്കാ​ണും വൃ​ദ്ധ മ​രി​ച്ചി​ട്ടെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.