മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം നാ​ഴി​ക​ക്ക​ല്ല്: ക​മ​ൽ​നാ​ഥ്
Friday, December 14, 2018 9:22 AM IST
ഭോ​പ്പാ​ൽ: മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്. പി​ന്തു​ണ​ച്ച ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കു ന​ന്ദി​പ​റ​യു​ന്ന​താ​യും ക​മ​ൽ​നാ​ഥ് അ​റി​യി​ച്ചു. ഒ​രു ഡി​സം​ബ​ർ 13 ന് ​ആ​ണ് ചി​ന്ദ്‌​വാ​ര സ​ന്ദ​ർ​ശി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി ത​ന്നെ പൊ​തു​സ​മൂ​ഹ​ത്തി​നാ​യി കൈ​മാ​റി​യ​ത്.

ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കു ന​ന്ദി​പ​റ​യുന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​നൊ​പ്പം താ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ താ​ൻ ആ​ഹ്ലാ​ദി​ക്കു​ന്ന​തെ​ന്നും ക​മ​ൽ​നാ​ഥ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ക​മ​ൽ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​യി​രു​ന്നു തീ​രു​മാ​നം. രാ​ഹു​ൽ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും എ.​കെ ആ​ന്‍റ​ണി​യും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ഒ​ടു​വി​ൽ ക​മ​ൽ​നാ​ഥി​നു ത​ന്നെ ന​റു​ക്കു​വീ​ണു.

രാ​ത്രി വൈ​കി ഡ​ൽ​ഹി​യി​ൽ​നി​ന്നും തീ​രു​മാ​ന​വു​മാ​യി നേ​താ​ക്ക​ൾ ഭോ​പ്പാ​ലി​ൽ എ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സ് നി​യ​മ സ​ഭാ ക​ക്ഷി​യോ​ഗം ക​മ​ൽ​നാ​ഥി​നെ നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ത്തു. എ.​കെ. ആ​ന്‍റ​ണി​യാ​യി​രു​ന്നു ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.