അ​ന​ധി​കൃ​ത ഖ​നി​യി​ൽ ജ​ല​പ്ര​വാ​ഹം; 13 പേ​ർ മ​രി​ച്ച​താ​യി ആ​ശ​ങ്ക
Friday, December 14, 2018 9:39 AM IST
ഷി​ല്ലോം​ഗ്: മേ​ഘാ​ല​യി​ൽ അ​ന​ധി​കൃ​ത ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ ജ​ല​പ്ര​വാ​ഹ​ത്തെ തു​ട​ർ​ന്ന് 13 പേ​ർ ഖ​നി​ക്കു​ള്ളി​ൽ കു​ടു​ങ്ങി. ഇ​വ​ർ മ​രി​ച്ച​താ​യാ​ണ് ക​രു​തു​ന്ന​ത്. ഈ​സ്റ്റ് ജെ​യ്തി​യ ഹി​ൽ​സ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച് പു​റം​ലോ​കം അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്നു ദി​വ​സം മു​മ്പ് ലൈ​തീ​ൻ ന​ദീ​തീ​ര​ത്ത് ചെ​റി​യ മു​ഖ​ദ്വാ​ര​മു​ള്ള ക​ൽ​ക്ക​രി ഖ​നി നി​ർ​മി​ച്ചി​രു​ന്നു. ന​ദി​യി​ൽ​നി​ന്നും വെ​ള്ളം ക​വി​ഞ്ഞു​ക​യ​റി ഖ​നി നി​റ​ഞ്ഞു. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ഇ​തി​നു​ള്ളി​ലാ​യി. വെ​ള്ളം പു​റ​ത്തേ​ക്ക് പ​മ്പ് ചെ​യ്ത് ക​ള​യാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി ഖ​നി നി​ർ​മി​ച്ച​തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.