നാ​ദാ​പു​ര​ത്ത് സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്
Friday, December 14, 2018 9:46 AM IST
കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം പു​റ​മേ​രി​യി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച നാ​ല​ര​യ്ക്ക് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ബോം​ബെ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. സ്‌​ഫോ​ട​ന​ത്തി​ന് ശേ​ഷം ബൈ​ക്ക് ഓ​ടി​ച്ച് പോ​കു​ന്ന ശ​ബ്ദം കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

സ്‌​ഫോ​ട​ന​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നി​ട​യി​ലും നാ​ദാ​പു​രം- പു​റ​മേ​രി ഭാ​ഗ​ങ്ങ​ളി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.