രഞ്ജി: കേരളത്തിന് ബാറ്റിംഗ്; തുടക്കം പാളി
Friday, December 14, 2018 10:03 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കെതിരായ നിർണായക പോരാട്ടത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുത്തു. അടിമുടി മാറ്റങ്ങളുമായി ഇറങ്ങിയ കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വി.എ.ജഗദീഷിന്‍റെ വിക്കറ്റ് നഷ്ടമായി. സ്കോർ ബോർഡ് തുറക്കും മുൻപേ ജഗദീഷിനെ അകാശ് സുഡാൻ ക്ലീൻ ബൗൾഡ് ചെയ്തു. ഒരു വിക്കറ്റിന് ഏഴ് എന്ന നിലയിലാണ് കേരളം.

ഓപ്പണിംഗിലും പതിനൊന്നംഗ അടിമുടി മാറ്റം വരുത്തിയാണ് കേരളം കളത്തിലിറങ്ങിയിരിക്കുന്നത്. കെ.ബി.അരുണ്‍ കാർത്തിക്കിന് പകരം അണ്ടർ 19 ടീമിലെ ശ്രദ്ധേയനായ വത്സൽ ഗോവിന്ദിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി.

ഇതോടെ അരുണ്‍ കാർത്തിക്-ജലജ് സക്സേന ഓപ്പണിംഗ് സഖ്യവും മാറി. ജഗദീഷ്-പി.രാഹുൽ സഖ്യമാണ് ഇന്ന് ഇന്നിംഗ്സ് തുടങ്ങിയത്. ജഗദീഷ് വീണതോടെ വത്സൽ ക്രീസിലെത്തിയിട്ടുണ്ട്. അക്ഷയ് കെ.സിക്ക് പകരം വിനൂപ് മനോഹരനെയും കേരളം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.