അ​യോ​ധ്യ​യി​ൽ രാ​മ പ്ര​തി​മ​യ്ക്കൊ​പ്പം സീ​ത​യും വേ​ണം; യോ​ഗി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ഉ​പ​ദേ​ശം
Friday, December 14, 2018 10:39 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ രാ​മ പ്ര​തി​മ സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ സീ​ത​യും ഒ​പ്പം​വേ​ണ​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥി​നു കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ഉ​പ​ദേ​ശം. കോ​ൺ​ഗ്ര​സ് നേ​താ​വ് ക​ര​ൺ സിം​ഗാ​ണ് യു​പി മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യാ​നാ​ഥി​നെ ഉ​പ​ദേ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തു​ക​യും ചെ​യ്തു.

രാ​മ​ന്‍റെ പ്ര​തി​മ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​തി​മ​യു​ടെ ഉ​യ​രം പ​കു​തി​യാ​യി കു​റ​ച്ച് സീ​ത​യു​ടേ​യും രാ​മ​ന്‍റെ​യും പ്ര​തി​മ നി​ർ​മി​ക്ക​ണം- ക​ര​ൺ സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. സീ​ത​യ്ക്കു വി​ശു​ദ്ധ ന​ഗ​ര​മാ​യ അ​യോ​ധ്യ​യി​ൽ ജീ​വി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ അ​വ​ർ ഇ​വി​ടെ​യൊ​രു ഇ​ടം അ​ർ​ഹി​ക്കു​ന്നു​ണ്ട്.

വി​വാ​ഹ​ത്തി​നു ശേ​ഷം സീ​ത അ​യോ​ധ്യ​യി​ൽ എ​ത്തി​യെ​ങ്കി​ലും ഉ​ട​ൻ ത​ന്നെ രാ​മ​നും ല​ക്ഷ്മ​ണ​നും ഒ​പ്പം 14 വ​ർ​ഷം വ​ന​വാ​സം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു. ഈ ​സ​മ​യം രാ​ണ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ല​ങ്ക​യി​ൽ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്തു. തി​രി​കെ എ​ത്തി​യ സീ​ത ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ വീ​ണ്ടും നാ​ടു​ക​ട​ത്ത​പ്പെ​ട്ടു. തീ​ർ​ച്ച​യാ​യും സീ​ത അ​യോ​ധ്യ​യി​ൽ ഇ​ടം അ​ർ​ഹി​ക്കു​ന്നു​ണ്ട്- ക​ര​ൺ സിം​ഗ് ക​ത്തി​ൽ പ​റ​ഞ്ഞു.

അ​യോ​ധ്യ​യി​ൽ 221 അ​ടി ഉ​യ​ര​മു​ള്ള രാ​മ​ന്‍റെ കൂ​റ്റ​ൻ വെ​ങ്ക​ല പ്ര​തി​മ നി​ർ​മി​ക്കാ​നാ​ണ് യോ​ഗി സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​മ​യാ​യി ഇ​തു​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.