രഹന ഫാത്തിമയ്ക്ക് ജാമ്യം
Friday, December 14, 2018 10:45 AM IST
കൊച്ചി: മതസ്പർധ വളർത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ അറസ്റ്റിലായ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതസ്പർധ വളർത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്താൻ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പന്പ പോലീസ് സ്റ്റേഷൻ പിരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ നവംബർ 28-നാണ് പത്തനംതിട്ട പോലീസ് രഹ്നയെ അറസ്റ്റ് ചെയ്തത്. ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണയിൽ നടപ്പന്തൽ വരെ എത്തിയ രഹ്ന കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയിരുന്നു.

പിന്നീടാണ് രഹ്നയ്ക്കെതിരേ സോഷ്യൽ മീഡിയ പരാമർശത്തിന്‍റെ പേരിൽ പരാതിയുമായി ബിജെപി രംഗത്തെത്തിയത്. തുടർന്ന് ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.