മോ​ദി​ക്ക് ആ​മോ​ദ വി​ധി; റ​ഫാ​ലി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നു സു​പ്രീം കോ​ട​തി
Friday, December 14, 2018 10:50 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യെ തു​ട​ർ​ന്ന് തി​രി​ച്ച​ടി നേ​രി​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​രി​നും ബി​ജെ​പി​ക്കും സു​പ്രീം കോ​ട​തി​യി​ൽ​നി​ന്ന് ആ​ശ്വാ​സ വി​ധി. റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ക​രാ​റി​ൽ അ​ഴി​മ​തി ന​ട​ന്ന​താ​യി ത​ങ്ങ​ൾ​ക്കു ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി അ​ന്വേ​ണം ആ​വി​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളെ​ല്ലാം ത​ള്ളി. വി​മാ​നം വാ​ങ്ങു​ന്ന​തി​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​നു മേ​ൽ ത​ങ്ങ​ൾ വി​ധി പ​റ​യു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ കോ​ട​തി വി​ല നി​ർ​ണ​യം, ക​രാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ, തീ​രു​മാ​നം എ​ന്നി​വ​യി​ലെ​ല്ലാം സു​പ്രീം കോ​ട​തി സ​ർ​ക്കാ​രി​നു ക്ലീ​ൻ​ചി​റ്റ് ന​ൽ​കി. അ​നി​ൽ അം​ബാ​നി​യു​ടെ ക​മ്പ​നി​യെ പ​ങ്കാ​ളി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും കോ​ട​തി സ​ർ​ക്ക​രി​നു ക്ലീ​ൻ​ചി​റ്റ് ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്.

ദ​സോ ഏ​വി​യേ​ഷ​ൻ ക​മ്പ​നി​യു​ടെ ഉ​പ​ക​മ്പ​നി​യാ​യി ഇ​ന്ത്യ​ൻ ക​മ്പ​നി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ എ​ന്തെ​ങ്കി​ലും കാ​ര്യ​മാ​യ പി​ശ​ക് ഉ​ള്ള​താ​യും പ​ക്ഷ​പാ​തം ഉ​ള്ള​താ​യോ ക​രു​തു​ന്നി​ല്ല. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​നു മേ​ൽ എ​ന്തെ​ങ്കി​ലും ഇ​ട​പെ​ട​ൽ ന​ട​ത്താ​നു​ള്ള കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. വി​മാ​ന​ത്തി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്ന​ത് കോ​ട​തി​യു​ടെ ജോ​ലി​യ​ല്ല. ഇ​ത് തീ​ർ​ച്ച​യാ​യും അ​തീ​വ ര​ഹ​സ്യ​മാ​യി​രി​ക്കേ​ണ്ട​താ​ണെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി, ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

58,000 കോ​ടി​രൂ​പ​യു​ടെ റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​രാ​യ എം.​എ​ൽ. ശ​ർ​മ, വി​നീ​ത് ദ​ന്ത, ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗ് എ​ന്നി​വ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ രാ​യ യ​ശ്വ​ന്ത് സി​ൻ​ഹ, അ​രു​ണ്‍ ഷൂ​റി, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രും ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. സി​ബി​ഐ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​നു കോ ​ട​തി മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

126 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി യു​പി​എ സ​ർ ക്കാ​ർ ഉ​ണ്ടാ​ക്കി​യ ക​രാ​ർ ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു ശേ​ഷം 36 എ​ണ്ണം ആ​ക്കി കു ​റ​യ്ക്കു​ക​യും നേ​ര​ത്തെ നി​ശ്ച​യി​ച്ച വി​ല​യി​ൽ നി​ന്നു ഉ​യ​ർ​ത്തി വ​ലി​യ വി​ല നി​ശ്ച​യി​ക്കു​ക​യും ചെ​യ്ത​തി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. 36 റ ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ണ്ടാ​ക്കാ​നു​ള്ള ക​രാ​റി​ൽ ഫ്ര​ഞ്ച് സ​ർ​ക്കാ​രി​നു ബ​ന്ധ​മി​ല്ലെ​ന്നും ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ന്‍റെ ഗാ​ര​ന്‍റി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദ​ത്തി നി​ടെ സ​മ്മ​തി​ച്ചി​രു​ന്നു.

കൂ​ടാ​തെ, റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ദ​സോ ഏ​വി​യേ​ഷ​ൻ ക​മ്പ​നി​യു​ടെ ഉ​പ​ക​മ്പ​നി​യാ​യി റി​ല​യ​ൻ​സ് ഡി​ഫ​ൻ​സ് ഉ​ൾ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും കേ​ന്ദ്ര​ത്തി​നു വേ​ണ്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചി​രു​ന്നു. രാ​ജ്യ​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ വി​മാ​ന​ങ്ങ​ളു​ടെ വി​ല വി​വ​ര​ങ്ങ​ൾ അ​ട ക്ക​മു​ള്ള​വ വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.