പശുവിനെ രാജ്യത്തിന്‍റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് ഹിമാചൽ സർക്കാർ
Friday, December 14, 2018 11:19 AM IST
ധർമശാല: പശുവിനെ രാജ്യത്തിന്‍റെ അമ്മയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിമാചൽപ്രദേശ് സർക്കാർ രംഗത്ത്. ബിജെപി ഭരണം നടക്കുന്ന സംസ്ഥാനത്തെ നിയമസഭ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് അയച്ചു.

സെപ്റ്റംബറിൽ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് എംഎൽഎ അനിരുദ്ധ് സിംഗ് കൊണ്ടുവന്ന പ്രമേയം ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി കേന്ദ്രത്തിനയച്ചത്.

ഹിമാചലിൽ നിരവധി പശു സങ്കേതങ്ങൾ തുടങ്ങാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി വിരേന്ദർ കൻവാർ നിയമസഭയെ അറിയിച്ചു. സിർമൗർ ജില്ലയിൽ പശു സങ്കേതം തുടങ്ങാൻ 1.52 കോടി അനുവദിച്ചിട്ടുണ്ട്. സൊളാൻ, കൻഗ്ര എന്നീ ജില്ലകളിലും സമാന രീതിയിൽ പശു സങ്കേതങ്ങൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.