കാ​ഷ്മീ​രി​ൽ വാ​ഹ​നാപ​ക​ടം: ഏ​ഴ് മ​ര​ണം
Friday, December 14, 2018 11:21 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സു​ജ​ൻ​ദാ​റി​ലു​ണ്ടാ​യ വാ​ഹ​നാപ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡി​ൽ​നി​ന്നും തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു. ശ്രീ​ന​ഗ​റി​ൽ​നി​ന്നും 210 കി​ലോ​മീ​റ്റ​ർ അ​ക​ലെ റെ​സാ​യി ജി​ല്ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ആ​ഴ്ച പൂ​ഞ്ചി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 പേ​ർ മ​രി​ച്ചി​രു​ന്നു. 19 പേ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.