മടങ്ങിവരവ് ലക്ഷ്യമിട്ട് ഹർദിക് പാണ്ഡ്യ രഞ്ജി ട്രോഫിയിൽ
Friday, December 14, 2018 11:48 AM IST
മുംബൈ: പരിക്കിനെ തുടർന്ന് ഏഷ്യാ കപ്പ് മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ രഞ്ജി ട്രോഫിയിലൂടെ മടങ്ങിവരവിന് ശ്രമിക്കുന്നു. സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതിനായി പാണ്ഡ്യ രഞ്ജി ട്രോഫിയിൽ കളിച്ചു തുടങ്ങി. ഇന്ന് മുംബൈയ്ക്കെതിരേ നടക്കുന്ന മത്സരത്തിലാണ് ബറോഡയ്ക്ക് വേണ്ടി പാണ്ഡ്യ കളത്തിലിറങ്ങിയിരിക്കുന്നത്.

മെൽബണിൽ ഡിസംബർ 26ന് തുടങ്ങുന്ന ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിൽ ടീമിലെത്താൻ കഴിയുമെന്നാണ് പാണ്ഡ്യയുടെ പ്രതീക്ഷ. പരിക്കിൽ നിന്നും മുക്തനായി ശാരീരികക്ഷമത വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാലാണ് രഞ്ജിയിൽ കളിച്ച് മത്സര പരിചയം സ്വന്തമാക്കുന്നതെന്നും ഹർദിക് പറഞ്ഞു.

മുംബൈയ്ക്കെതിരേ ആദ്യം ബൗൾ ചെയ്യുന്ന ബറോഡയ്ക്ക് വേണ്ടി ആദ്യ സെക്ഷനിൽ തന്നെ പാണ്ഡ്യ രണ്ടു വിക്കറ്റ് നേടി വരവറിയിച്ചിട്ടുണ്ട്. ഓപ്പണർമാരായ ആദിത്യ താരെ, വിക്രാന്ത് വിലാസ് ഒൗടി എന്നിവരുടെ വിക്കറ്റുകളാണ് പാണ്ഡ്യ പിഴുതത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ മുംബൈ 123/2 എന്ന നിലയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.