പു​തി​യ ക​ളി​ക​ൾ ക​ളി​ക്കാ​ൻ കെ​സി​ആ​ർ..! മ​ക​ൻ കെ​ടി​ആ​ർ ടി​ആ​ർ​എ​സ് ത​ല​പ്പ​ത്ത്
Friday, December 14, 2018 11:50 AM IST
ഹൈ​ദ​രാ​ബാ​ദ്: രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ചു​വ​ടു​ക​ളു​മാ​യി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യും ടി​ആ​ർ​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ ച​ന്ദ്ര​ശേ​ഖ​ര റാ​വു. തെ​ലു​ങ്കാ​ന നി​യ​മ​സ​ഭ​യി​ലെ മി​ന്നും വി​ജ​യ​ത്തി​നു പി​ന്നാ​ലെ ദേ​ശീ​യ രാ​ഷ്ട്രീ​യം ല​ക്ഷ്യം വ​യ്ക്കു​ന്ന കെ​സി​ആ​ർ മ​ക​ൻ കെ. ​ത​ര​ക രാ​മ റാ​വു​വി​നെ പാ​ർ​ട്ടി​യു​ടെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കെ​സി​ആ​ർ മ​ക​ന് പു​തി​യ ചു​മ​ത​ല​ക​ൾ ന​ൽ​കി​യ​ത്.

കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കു​മെ​തി​രെ ഒ​രു ദേ​ശീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് കെ​സി​ആ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കെ​സി​ആ​ർ പാ​ർ​ട്ടി​യു​ടെ ത​ല​പ്പ​ത്ത് മ​ക​നെ നി​യോ​ഗി​ച്ച​ത്. സിരിസില്ല മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് തരക രാമ റാവു.

പ്രാദേ​ശീ​ക പാ​ർ​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​കും പു​തി​യ പാ​ർ​ട്ടി എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി ഇ​ത​ര ക​ക്ഷി​യാ​കും കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രി​ക. അ​തി​നു​വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നും കെ​സി​ആ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.