ആ​കാ​ശ പീ​ഡ​നം..! ഇ​ന്ത്യ​ക്കാ​ര​ന് അ​മേ​രി​ക്ക​യി​ൽ ഒ​മ്പ​തു വ​ർ​ഷം ത​ട​വ്
Friday, December 14, 2018 11:54 AM IST
ഡെ​ട്രോ​യി​റ്റ്: വി​മാ​ന​ത്തി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​ന്ത്യ​ക്കാ​ര​ന് യു​എ​സി​ൽ ഒ​മ്പ​തു വ​ർ​ഷം ത​ട​വ്. യു​എ​സി​ൽ തൊ​ഴി​ൽ വീ​സ​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​ഭു രാ​മ​മൂ​ർ​ത്തി​യാ​ണ് ത​ട​വി​ലാ​യ​ത്. ലാ​സ്‌​വേ​ഗാ​സി​ൽ​നി​ന്ന് ഡെ​ട്രോ​യി​റ്റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്പി​രി​റ്റ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​ര​യാ​യ യു​വ​തി​ക്കും ത​ന്‍റെ ഭാ​ര്യ​ക്കും ഇ​ട​യി​ലു​ള്ള സീ​റ്റി​ൽ ഇ​രു​ന്നാ​ണ് പ്ര​ഭു യാ​ത്ര ചെ​യ്ത​ത്. രാ​ത്രി യാ​ത്ര​ക്കി​ടെ ത​ന്‍റെ സ​മീ​പ​ത്ത് വി​ന്‍​ഡോ സീ​റ്റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ വ​സ്ത്ര​ങ്ങ​ൾ അ​ഴി​ക്കാ​ൻ പ്ര​ഭു ശ്ര​മി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യും ചെ​യ്തു. ഇ​രു​പ​ത്തി​മൂ​ന്നു കാ​രി​യാ​യ മോ​ഡ​ൽ ശ​രീ​ര​ത്തി​ലെ അ​സ്വാ​ഭാ​വി​ക സ്പ​ർ​ശം തി​രി​ച്ച​റി​ഞ്ഞ് ഉ​ണ​ർ​ന്ന​പ്പോ​ൾ സ്തം​ഭി​ച്ചു​പോ​യ​താ​യി പ​റ‍​യു​ന്നു.

ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന താ​ന്‍ ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ പാ​ന്‍റി​ന്‍റേ​യും ഷ​ര്‍​ട്ടി​ന്‍റെ​യും ബ​ട്ട​ണു​ക​ള്‍ അ​ഴി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ത​ന്‍റെ വ​സ്ത്ര​ത്തി​നു​ള്ളി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ കൈ ​എ​ന്നും പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്ന ഉ​ട​ന്‍ യു​വ​തി വി​മാ​ന ജീ​വ​ന​ക്കാ​രോ​ട് പ​രാ​തി​പ്പെ​ട്ടു.

വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത ഉ​ട​നെ രാ​മ​മൂ​ര്‍​ത്തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2015 ൽ ​ആ​ണ് തൊ​ഴി​ൽ വീ​സ​യി​ൽ രാ​മ​മൂ​ർ‌​ത്തി (35) യു​എ​സി​ൽ എ​ത്തി​യ​ത്. ത​ട​വു ശി​ക്ഷ അ​നു​ഭ​വി​ച്ചു തീ​ർ​ന്നാ​ൽ ഇ‍​യാ​ളെ ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.