കൊടുങ്ങല്ലൂരിൽ ഒടിയന്‍റെ കളി വേണ്ടെന്ന് ബിജെപി
Friday, December 14, 2018 11:59 AM IST
തൃശൂർ: കൊടുങ്ങല്ലൂർ കാർണിവൽ തീയറ്ററിൽ മോഹൻലാൽ ചിത്രം ഒടിയന്‍റെ പ്രദർശനം ബിജെപി പ്രവർത്തകർ തടഞ്ഞു. ഹർത്താൽ ദിനം രാവിലെ നടക്കേണ്ട ഷോയാണ് ബിജെപി പ്രവർത്തകർ സംഘമായി എത്തി തടഞ്ഞത്. ഇതേച്ചൊല്ലി തീയറ്ററിൽ ഹർത്താലനുകൂലികളും സിനിമ കാണാൻ എത്തിയവരും തമ്മിൽ ചെറിയ തർക്കവുമുണ്ടായി.

ഇന്ന് മോഹൻലാൽ നായകനായി എത്തുന്ന ഒടിയൻ റിലീസ് ചെയ്തത്. ആദ്യദിനം രണ്ടായിരത്തോളം ഷോകൾ ലക്ഷ്യമിട്ട് ഇറങ്ങിയ ചിത്രത്തിന് ബിജെപി ഹർത്താൽ ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. ഇതിന് പുറമേയാണ് ഷോ തടസപ്പെടുത്താൻ തീയറ്ററിൽ ഒരു സംഘം സംഘടിച്ച് എത്തിയതും. ഒടിയന്‍റെ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ചതിനെതിരേ വിമർശനവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ നേരത്തെ രംഗത്തുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.