റിയൽ കാഷ്മീർ കോഴിക്കോട്ട് സുരക്ഷിതരല്ലെന്ന് ഒമർ അബ്ദുള്ള; ഐ ലീഗിൽ വിവാദം
Friday, December 14, 2018 12:18 PM IST
കോഴിക്കോട്: ഐ ലീഗിൽ ഗോകുലം കേരള എഫ്സി-റിയൽ കാഷ്മീർ പോരാട്ടം ശനിയാഴ്ച കോഴിക്കോട്ട് കോർപ്പറേഷൻ മൈതാനത്ത് നടക്കാനിരിക്കേ ഇരു ടീമിന്‍റെ ഭാരവാഹികൾ തമ്മിൽ തർക്കം. ടീമുകൾക്ക് പരിശീലനത്തിന് മൈതാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തർക്കം ഉടലെടുത്തത്. വിഷയത്തിൽ ഇരു ടീമുകളുടെയും ഭാരവാഹികൾ തമ്മിൽ വാക്കേറ്റവുമുണ്ടായി.

അതിനിടെ റിയൽ കാഷ്മീരിനെ കോഴിക്കോട്ട് കളിക്കാൻ അനുവദിക്കുന്നില്ലെന്ന് നാഷണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ ട്വീറ്റ് എത്തിയത് വിവാദം പുതിയ തലങ്ങളിൽ എത്തിച്ചു.

ഗോകുലം കേരള എഫ്സിയെ നേരിടാൻ കോഴിക്കോട്ട് എത്തിയ ടീമിന് നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും ശനിയാഴ്ച മത്സരത്തിനിറങ്ങുന്ന ടീമിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നുമായിരുന്നു ഒമറിന്‍റെ ട്വീറ്റ്. വിഷയത്തിൽ പ്രാദേശിക ഭരണകൂടത്തിന്‍റെ ഇടപെടലും ഒമർ ആവശ്യപ്പെട്ടിട്ടുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.