റ​ഫാ​ൽ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി കോ​ട​തി; തോ​റ്റ​തി​ന്‍റെ ക്ഷീ​ണം കു​ട​ഞ്ഞെ​റി​ഞ്ഞ് മോ​ദി
Friday, December 14, 2018 12:24 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും ക്ലീ​ൻ​ചി​റ്റ് ല​ഭി​ച്ച​ത് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നു വ​ലി​യ ആ​ശ്വാ​സ​മാ​യി. ക​രാ​റി​ൽ സം​ശ​യി​ക്ക​ത്ത​ക്ക​താ​യി ഒ​ന്നു​മി​ല്ലെ​ന്ന വി​ധി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​മ്പ​ൻ പ​രാ​ജ​യം നേ​രി​ട്ട മോ​ദി​ക്ക് ല​ഭി​ച്ച രാ​ഷ്ട്രീ​യ വി​ജ​യം കൂ​ടി​യാ​ണ്. ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് റ​ഫാ​ൽ വി​ഷ​യം ക​ത്തി​ക്കാ​നി​രി​ക്കെ​യാ​ണ് സു​പ്രീം കോ​ട​തി അ​നു​കൂ​ല വി​ധി ന​ൽ​കി​യ​തെ​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു.

റ​ഫാ​ൽ കാ​റി​ലെ ഒ​രു ഭാ​ഗ​ത്തും ത​ങ്ങ​ൾ​ക്ക് ആ​ക്ഷേ​പ​മി​ല്ലെ​ന്ന അ​സ​ന്നി​ഗ്ധ​മാ​യ വി​ധി​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യി ഉ​യ​ർ​ത്തി​യ റ​ഫാ​ൽ‌ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ​നി​ന്നും കോ​ൺ​ഗ്ര​സി​നു പി​ന്നാ​ക്കം​പോ​കേ​ണ്ടി​വ​രും. മോ​ദി ഇ​ത് രാ​ഷ്ട്രീ​യ​മാ​യി വ​ലി​യ രീ​തി​യി​ൽ വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യും.

ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യാ​യ രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും ബി​ജെ​പി​ക്ക് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ലി​യ സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. ഛത്തീ​സ്ഗ​ഡി​ലും മ​ധ്യ​പ്ര​ദേ​ശി​ലും 15 വ​ർ​ഷ​ത്തെ ഭ​ര​ണ​മാ​ണ് ബി​ജെ​പി​ക്ക് ന​ഷ്ട​മാ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​വ​ണ​ത തു​ട​രു​ക​യാ​ണെ​ങ്കി​ൽ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി ബി​ജെ​പി​ക്ക് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 32 സീ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​മു​ണ്ട്.

ഇ​തി​നു​മ​പ്പു​റം മോ​ദി​യു​ടെ അ​ഴി​മ​തി ര​ഹി​ത പ്ര​തിഛാ​യ​ക്കും റ​ഫാ​ൽ മ​ങ്ങ​ലേ​ൽ​പ്പി​ച്ചി​രു​ന്നു. അ​നി​ൽ അം​ബാ​നി​യു​ടെ ക​മ്പ​നി​യെ ദ​സോ ഏ​വി​യേ​ഷ​ൻ ഉ​പ​ക​മ്പ നി​യാ​യി നി​യ​മി​ച്ച​താ​ണ് ഏ​റെ പ​ഴി​കേ​ട്ട​ത്. മോ​ദി ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ ആ​ളാ​ണെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം. എ​ന്ന​ൽ ഇ​ക്കാ​ര്യ​ത്തി​ലെ​ല്ലാം മോ​ദി​ക്ക് വ​ലി​യ ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കു​ന്ന​താ​യി സു​പ്രീം കോ​ട​തി വി​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.