വി​ധി ന​ട​പ്പാ​ക്കാ​ൻ അ​റി​യാം; എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ ഉടൻ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Friday, December 14, 2018 12:28 PM IST
കൊ​ച്ചി: എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി​യോ​ട് ആ​വ​ർ​ത്തി​ച്ച് ഹൈ​ക്കോ​ട​തി. പ​ത്തു വ​ർ​ഷ​ത്തി​ൽ താ​ഴെ സ​ർ​വീ​സു​ള്ള​തും പ്ര​തി​വ​ർ​ഷം 120 ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്രം ജോ​ലി നോ​ക്കു​ന്ന​തു​മാ​യ എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന വി​ധി തി​ങ്ക​ളാ​ഴ്ച ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രെ കെ​എ​സ്ആ​ർ​ടി​സി സ​മ​ർ​പ്പി​ച്ച സാ​വ​കാ​ശ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ന​ട​പ​ടി. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​ട​പെ​ടേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി അറിയിച്ചു.

വി​ധി ന​ട​പ്പാ​ക്കാ​ൻ കോ​ട​തി​ക്ക് അ​റി​യാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ പ​രാ​മ​ർ​ശി​ച്ചു. നാ​ലാ​യി​ര​ത്തി​ൽ​പ്പ​രം എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് പി​എ​സ്‌​സി ലി​സ്റ്റി​ൽ നി​ന്നും നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

എം​പാ​ന​ൽ ക​ണ്ട​ക്ട​ർ​ക്ക് ഒ​രു ഡ്യൂ​ട്ടി​ക്ക് 480 രൂ​പ വേ​ത​നം ന​ൽ​കു​ന്പോ​ൾ സ്ഥി​ര നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്ക് 711 രൂ​പ ന​ൽ​ക​ണം. പെ​ൻ​ഷ​ൻ ബാ​ധ്യ​ത ഇ​തി​നു പു​റ​മേ​യാ​ണ്. ആ​കെ​യു​ള്ള 6300 ഷെ​ഡ്യൂ​ളു​ക​ളി​ൽ 5100 ഷെ​ഡ്യൂ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ന്ന​ത്. എം​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി 11,160 ക​ണ്ട​ക്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്കി ന​ട​ത്താ​നാ​കി​ല്ലെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.