18 വ​ർ​ഷ​ത്തെ ക​റ​ക്കത്തിനുശേഷം സെ​ന്തി​ൽ ബാ​ലാ​ജി വീ​ണ്ടും ഡി​എം​കെ​യി​ലേ​ക്ക്
Friday, December 14, 2018 1:39 PM IST
ചെ​ന്നൈ: എ​എം​എം​കെ നേ​താ​വാ​യ സെ​ന്തി​ൽ ബാ​ലാ​ജി 18 വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഡി​എം​കെ​യി​ലേ​ക്ക്. ഡി​എം​കെ​യി​ൽ​നി​ന്നു രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ച സെ​ന്തി​ൽ 18 വ​ർ​ഷം കൊ​ണ്ട് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​ട്ടു​മി​ക്ക പാ​ർ​ട്ടി​ക​ളി​ലു​ടെ​യും ക​റ​ങ്ങി​യാ​ണ് വീ​ണ്ടും ഡി​എം​കെ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​എം​കെ​യി​ൽ​നി​ന്നും എം​ഡി​എം​കെ​യി​ലേ​ക്ക് ചേ​ക്കേ​റി​യ ബാ​ലാ​ജി പി​ന്നീ​ട് എ​ഐ​എ​ഡി​എം​കെയുടെ ഭാഗമായി. പിന്നീട് എ​ഐ​എ​ഡി​എം​കെ​യി​ൽ അ​ദ്ദേ​ഹം ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​വ​രെ​യാ​യി. അതിനുശേഷം ടി.​ടി.​വി. ദി​ന​ക​ര​ന് ഒ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു വ​രി​കെ​യാ​ണ് വീ​ണ്ടും കൂ​ടു​മാ​റ്റം.

ദി​ന​ക​ര​ന്‍റെ വി​ശ്വ​സ്ത​നും അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം സം​ഘ​ട​നാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു സെ​ന്തി​ൽ ബാ​ലാ​ജി. നേ​ര​ത്തെ ജ​യ​ല​ളി​ത മ​ന്ത്രി സ​ഭ​യി​ൽ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്ന സെ​ന്തി​ൽ ബാ​ലാ​ജി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി സ​ർ​ക്കാ​രി​നു പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ണ് ദി​ന​ക​ര​ന് ഒ​പ്പം ചേ​ർ​ന്ന​ത്.

ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​നെ വി​ളി​ച്ചാ​ണ് ബാ​ലാ​ജി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. 2000ലാ​ണ് ബാ​ലാ​ജി ഡി​എം​കെ വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.