ചോമ്പാല പോലീസ് സ്റ്റേഷന് പിന്നിൽ ബോംബ് സ്ഫോടനം
Friday, December 14, 2018 1:47 PM IST
കോഴിക്കോട്: വടകര ചോമ്പാല പോലീസ് സ്റ്റേഷൻ വളപ്പിൽ ബോംബ് സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്റ്റേഷൻ വളപ്പിലെ മാലിന്യക്കൂന്പാരത്തിൽ കിടന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

രാവിലെ 11.30 ഓടെയാണ് സംഭവം. സ്റ്റേഷന് പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂന്പാരത്തിന് ആരോ തീവച്ചതോടെ ഇതിനുള്ളിൽ കിടന്ന ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ആളുണ്ടാകാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സ്ഫോടനത്തിന്‍റെ ശക്തിയിൽ സ്റ്റേഷൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന ജനജാഗ്രത സമിതിയുടെ ഓഫീസിന് കേടുപാടുകൾ സംഭവിച്ചു. സമീപത്തെ മൂന്ന് വീടുകളുടെ ചില്ലുകളും തകർന്നിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ചോന്പാല പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷൻ വളപ്പിലെ മാലിന്യത്തിനുള്ളിൽ ബോംബ് എങ്ങനെ വന്നുവെന്നാണ് പരിശോധിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.