വി​ഷ​യം ഇ​പ്പോ​ഴും ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ൽ; റ​ഫാ​ൽ വി​ടാ​തെ കോ​ൺ​ഗ്ര​സ്
Friday, December 14, 2018 2:01 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ക​രാ​റി​നു സു​പ്രീം കോ​ട​തി ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യ​ത് കോ​ൺ​ഗ്ര​സി​നു തി​രി​ച്ച​ടി​യ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദ​ത്യ സി​ന്ധ്യ. വി​ഷ​യം ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ൽ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റി​ൽ റ​ഫാ​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​മ്പോ​ഴാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ക്ലീ​ൻ​ചി​റ്റ് ന​ൽ​കി സു​പ്രീം കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടാ​ൻ യാ​തൊ​രു​വി​ധ തെ​ളു​വു​ക​ളി​ല്ലെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള എ​ല്ലാ ഹ​ർ​ജി​ക​ളും കോ​ട​തി ഒ​ന്നി​ച്ചു ത​ള്ളു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.