സൊ​മാ​ലി​യ​ൻ തീ​ര​ത്ത് വീ​ണ്ടും ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ആ​യു​ധ വേ​ട്ട
Friday, December 14, 2018 2:24 PM IST
മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​ൻ തീ​ര​ത്ത് വീ​ണ്ടും ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ആ​യു​ധ വേ​ട്ട. സൊ​മാ​ലി​യ​ൻ തീ​ര​ത്തു​നി​ന്ന് 20 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ നി​ന്നു​മാ​ണ് നാവികസേന ആ​യു​ധ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

ഏ​ദ​ൻ ക​ട​ലി​ടു​ക്കി​ൽ ക​ട​ൽ​ക്കൊ​ള്ള​ക്കാ​രി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലാ​യ സു​ന​യ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ബോ​ട്ട് പ​രി​ശോ​ധി​ക്ക​വെ​യാ​ണു ക​ണ്ടെ​ത്ത​ൽ.

എ​കെ 47 തോ​ക്കു​ക​ൾ, മ​റ്റ് വെ​ടി​ക്കോ​പ്പു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ സാ​ന്നി​ധ്യം ഏ​റെ​യു​ള്ള സൊ​മാ​ലി​യ​ൻ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യും സൊ​മാ​ലി​യ​ൻ തീ​ര​ത്തു​ന്നും ഇ​ന്ത്യ​ൻ നാ​വി​ക സേ​ന ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​സൊ​ക്രോ​ട്ട ദ്വീ​പി​നു സ​മീ​പ​ത്തു​നി​ന്ന് എ​കെ 47 തോ​ക്കു​ക​ൾ, ലൈ​റ്റ് മെ​ഷീ​ൻ ഗ​ണ്‍, മ​റ്റ് വെ​ടി​ക്കോ​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഐ​എ​ൻ​എ​സ് സു​ന​യ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.