രാ​ജ സ്ഥാ​ന​ത്തെ ക​സേ​ര​യു​മാ​യി പൈ​ല​റ്റ് പ​റ​ക്കു​മോ? അ​വ​സാ​ന​വ​ട്ട​ത്തി​ൽ ഗെ​ഹ്‌​ലോ​ട്ട് പി​ന്നി​ൽ
Friday, December 14, 2018 2:44 PM IST
ന്യൂ​ഡ​ൽ​ഹി: മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​വും ഫ​ലം കാ​ണാ​തെ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം നീ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​വ​സാ​ന​വ​ട്ട ആ​ലോ​ച​ന​ക​ൾ​ക്കാ​യി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും സ​ച്ചി​ൻ പൈ​ല​റ്റും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ടു. രാ​ഹു​ലി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഇ​വ​ർ ച​ർ​ച്ച ന​ട​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കാ​തെ പൈ​ല​റ്റും ഗെ​ഹ്‌​ലോ​ട്ടും ശീ​ത​യു​ദ്ധം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് രാ​ഹു​ൽ ഇ​രു​വ​രെ​യും വെ​ള്ളി​യ​ഴ്ച വീ​ണ്ടും വി​ളി​പ്പി​ച്ച​ത്. ഇ​തി​നി​ടെ രാ​ജ​സ്ഥാ​നി​ലെ മു​തി​ർ​ന്ന നേ​താ​വാ​യ ജി​തേ​ന്ദ്ര സിം​ഗ് രാ​വി​ലെ സ​ച്ചി​ൻ പൈ​ല​റ്റി​നെ ക​ണ്ടി​രു​ന്നു.

ഈ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ജി​തേ​ന്ദ്ര സിം​ഗ് രാ​ഹു​ൽ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. ച​ർ​ച്ച​ക​ളി​ൽ രാ​ജ​സ്ഥാ​നി​ലെ പാ​ർ​ട്ടി കേ​ന്ദ്ര നി​രീ​ക്ഷ​ക​നാ​യ കെ.​സി വേ​ണു​ഗോ​പാ​ലും സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​വി​നാ​ഷ് പാ​ണ്ഡെ​യും പ​ങ്കെ​ടു​ത്തു.

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത പ്രി​യ​ങ്ക വാ​ദ്ര​യും വെ​ള്ളി​യാ​ഴ്ച​ത്തെ ച​ർ​ച്ച​ക​ളി​ലും ഭാ​ഗ​മാ​യി. ഗെ​ഹ്‌ ലോ​ട്ടും പൈ​ല​റ്റു​മാ​യും പ്രി​യ​ങ്ക പ്ര​ത്യേ​ക ച​ർ​ച്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി സം​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച ത​ന്നെ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

സ​ച്ചി​ൻ പൈ​ല​റ്റാ​ണ് അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ളി​ൽ മു​ന്നി​ലെ​ത്തി നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ഒ​ടു​വി​ലെ വി​വ​രം. മു​തി​ർ​ന്ന നേ​താ​വാ‍​യ ഗ​ഹ്‌​ലോ​ട്ടാ​യി​രു​ന്നു തു​ട​ക്കം മു​ത​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഗെ​ഹ്‌​ലോ​ട്ടി​നെ വെ​ട്ടി മു​ഖ്യ​മ​ന്ത്രി ക​സേ​ര​യു​മാ​യി പൈ​ല​റ്റ് പ​റ​ക്കു​മോ​യെ​ന്നാ​ണ് രാ​ജ്യ​വും രാ​ജ​സ്ഥാ​നും ഉ​റ്റു​നോ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.