ക​രാ​റി​നു റി​യ​ൽ ലൈ​സ​ൻ​സ്..! വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത് അ​നി​ൽ അം​ബാ​നിയും
Friday, December 14, 2018 3:07 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത് അ​നി​ൽ അം​ബാ​നി. ക​രാ​റി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം തെ​റ്റാ​ണെ​ന്ന് കോ​ട​തി​വി​ധി​യി​ലൂ​ടെ തെ​ളി​ഞ്ഞ​താ​യി അ​നി​ൽ അം​ബാ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ത​നി​ക്കും റി​യ​ല​ൻ​സ് ഗ്രൂ​പ്പി​നു​മെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യും ഇ​ന്ത്യ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ത​ങ്ങ​ളു​ടെ ചെ​റി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന​തും ദ​സോ ഏ​വി​യേ​ഷ​ൻ ക​മ്പ​നി​യു​മാ​യു​ള്ള ബ​ന്ധ​വും ത​ങ്ങ​ൾ ഇ​നി​യും തു​ട​രു​മെ​ന്ന് അ​നി​ൽ പ​റ​ഞ്ഞു.

റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും ക്ലീ​ൻ​ചി​റ്റ് ല​ഭി​ച്ച​ത് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നു വ​ലി​യ ആ​ശ്വാ​സ​മാ​യി. അ​തി​നൊ​പ്പം അ​നി​ൽ അം​ബാ​നി​ക്കും വി​ധി വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ കൂ​ടി റ​ഫാ​ൽ വി​ധി അ​നി​ലി​നു തു​ണ​യാ​യി..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.