രാ​ജ​സ്ഥാ​നി​ലും തീ​രു​മാ​ന​മാ​യി: ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മന്ത്രി; പൈലറ്റ് ഉപമുഖ്യമന്ത്രി
Friday, December 14, 2018 3:27 PM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന നേ​താ​വ് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നെ രാ​ജ​സ്ഥാ​ൻ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സ​ച്ചി​ൽ പൈ​ല​റ്റ് ഉ​പ​മു​ഖ്യ​മ​ന്ത്രിയാകും. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

മു​ഖ്യ​മ​ന്ത്രി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യെ​ന്ന സൂ​ച​ന ന​ൽ​കി രാ​ഹു​ൽ ട്വി​റ്റ​റി​ൽ നേരത്തെ ഗെ​ഹ്‌​ലോ​ട്ടി​നും പൈ​ല​റ്റി​നും ഒ​പ്പ​മു​ള്ള ചി​ത്രം പോ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ത്തി​നു ശേ​ഷ​വും രാ​ഹു​ൽ സ​മാ​ന​മാ​യി ട്വി​റ്റ​റി​ൽ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​മ​ൽ​നാ​ഥും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും ത​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.