പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച സം​ഭ​വം; നാ​ല് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ൽ
Friday, December 14, 2018 3:43 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക് സി​ഗ്ന​ൽ ലം​ഘി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ ടു​ത്തി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് യു-​ടേ​ണ്‍ തി​രി​യു​ന്ന​തി​നെ ട്രാ​ഫി​ക് ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ത​ട​ഞ്ഞു. ക്ഷു​ഭി​ത​നാ​യ യു​വാ​വ് പോ​ലീ​സു​കാ​ര​നെ പി​ടി​ച്ചു​ത​ള്ളി​യ ശേ​ഷം ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണ്‍ ചെ​യ്ത് വി ​ളി​ച്ച് വ​രു​ത്തി. പോ​ലീ​സു​കാ​ര​നെ പി​ടി​ച്ച് ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന എ​ആ​ർ ക്യാ​മ്പി​ലെ ര​ണ്ട് പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തി.

തു​ട​ർ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ നി​ന്നെ​ത്തി​യ ഇ​രു​പ​തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സു​കാ​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ന യ​ച​ന്ദ്ര​ൻ, ശ​ര​ത് എ​ന്നീ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും എ​സ്എ​ഫ്ഐ നേ ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ഇ​വ​രെ മോ​ചി​പ്പി​ച്ച് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.