ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ;അഞ്ച് പേർ മരിച്ചു
Friday, December 14, 2018 5:44 PM IST
ബംഗളൂരു: കർണാടകയിലെ ചാമരാജനഗറിൽ ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ മരിച്ചു. ഇവിടുത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രസാദം കഴിച്ച 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തിന്‍റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.