പോലീസ് കുറ്റപത്രം സമർപ്പിച്ചില്ല: ധബോൽക്കർ വധക്കേസിലെ പ്രതികൾക്ക് ജാമ്യം
Friday, December 14, 2018 9:39 PM IST
മുംബൈ: നരേന്ദ്ര ധബോൽക്കർ വധക്കേസിലെ പ്രതികൾക്ക് ജാമ്യം. അമോൽ കാലെ, രാജേഷ് ബൻഗാര, അമിത് ദേഗ് വേക്കർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനേത്തുടർന്ന് പൂനെ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

2013 ഓഗസ്റ്റ് 23 രാവിലെ 7.25ഓടെയാണ് മഹാരാഷ്ട്രയിലെ വിആര്‍ ഷിണ്ഡെ പാലത്തിനു മുകളില്‍ നിന്നും വെടിയേറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോല്‍ക്കർ കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.