സംസ്ഥാനത്തെ ഹർത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി
Friday, December 14, 2018 10:12 PM IST
ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമായതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം ബിജെപി സമരപന്തലിനു മുന്നില്‍ വേണുഗോപാലന്‍ നായർ എന്നയാൾ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്നും മോദി പറഞ്ഞു.

‘നമോ ആപ്’ വഴി സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ പ്രവർത്തകരുമായി നടത്തിയ നടത്തിയ സംവാദത്തിലാണ് പരാമര്‍ശം. ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രവർത്തകരുമായാണ് മോദി സംവദിച്ചത്.

പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചുനല്‍കിയെന്നും പറഞ്ഞ പ്രധാനമന്ത്രി കേന്ദ്രത്തില്‍ മുന്‍ സര്‍ക്കാരുകളെക്കാള്‍ മികച്ച ഭരണമാണ് എന്‍ഡിഎ സര്‍ക്കാര്‍ കാഴ്ച വെക്കുന്നതെന്നെന്നും അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.