ഓൺലൈൻ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു
Friday, December 14, 2018 10:50 PM IST
കൊച്ചി: എറണാകുളം ജില്ലയിൽ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാർ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. കൊച്ചിയില്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലാണ് തീരുമാനം. ഡ്രൈവര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ ഒരുമാസത്തിനകം പദ്ധതി തയാറാക്കുമെന്ന് കമ്പനി പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചതിനേത്തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.

സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുക, കമ്പനികള്‍ ഈടാക്കുന്ന അമിത കമ്മിഷന്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഊബര്‍, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കിയത്.

എന്നാൽ‌, പണിമുടക്ക് പിന്‍വലിച്ചത് താല്‍ക്കാലികമായാണെന്നും നിശ്ചിത സമയത്തിനകം കമ്പനികള്‍ ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിൽ വരുത്തിയില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്നും സമരസമിതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.